വത്തിക്കാന്‍: ലെയോ പതിനാലാമന്‍ പാപ്പ തന്റെ പ്രഥമ അപ്പസ്‌തോലികപര്യടനം പൂര്‍ത്തിയാക്കി തിരികെ വത്തിക്കാനിലെത്തി. നവംബര്‍ 27 ന് ആരംഭിച്ച പാപ്പയുടെ അപ്പസ്‌തോലികപര്യടനം ഡിസംബര്‍ രണ്ടിനാണ് പൂര്‍ത്തിയായത്. തുര്‍ക്കി,, ലെബനോന്‍ എന്നീ രാജ്യങ്ങളായിരുന്നു പാപ്പ സന്ദര്‍ശിച്ചത്. ആഗമനത്തെക്കാള്‍ പ്രയാസകരമാണ് വേര്‍പിരിയല്‍ എന്നും ഒറ്റപ്പെടുന്നതിനെക്കാള്‍ ഒത്തുചേരുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് ലബനോന്‍ ജനതയെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
തനിക്ക് സന്ദര്‍ശിക്കാന്‍ കഴിയാത്ത ലെബനനിലെ എല്ലാ പ്രദേശങ്ങളെയും അഭിവാദ്യം ചെയ്ത പാപ്പ സമാധാനം ലക്ഷ്യം മാത്രമല്ല മാര്‍ഗമായി തിരഞ്ഞെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു.