വത്തിക്കാന്‍ സിറ്റി: യുക്രെയന്‍ പ്രസിഡന്റ് വഌഡിമര്‍ സെലന്‍സ്‌ക്കി ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കാസില്‍ഗൊണ്ടോല്‍ഫയില്‍ വച്ച് ഡിസംബര്‍ ഒമ്പതിനായിരുന്നു കൂടിക്കാഴ്ച. യുക്രൈയ്‌നിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ചായിരുന്നു സംഭാഷണം കൂടുതലായും. സംഭാഷണം തുടരേണ്ടതിന്റെ ആവശ്യകത മാര്‍പാപ്പ ആവര്‍ത്തിക്കുകയും നയതന്ത്രസംരംഭങ്ങള്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുകയു ചെയ്യുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്തു. യുദ്ധത്തടവുകാരുടെ പ്രശ്‌നങ്ങള്‍, യുക്രെയ്‌നിലെ കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചാവിഷയമായി.