മെല്‍ ഗിബ്സണ് ന്റെ വിഖ്യാതമായ പാഷന് ഓഫ് ദ ക്രൈസ്റ്റ് വീണ്ടും തീയറ്ററുകളില്‍. പുത്തന്‍ സാങ്കേതികവിദ്യയിലുള്ള പാഷന് ഓഫ് ദ ക്രൈസ്റ്റാണ് വീണ്ടും തീയറ്ററുകളില്‍ എത്തുന്നത്. സെപ്തംബര്‍ 10 മുതല്‍ 17 വരെ തീയതികളിലാണ് പാഷന് ഓഫ് ദ ക്രൈസ്റ്റ് തീയറ്ററുകളിലെത്തുന്നത്. പാഷന് ഓഫ് ദ ക്രൈസ്റ്റിന്റെ തുടര്‍ച്ചയായ രണ്ടുസിനിമകള്‍ 2027, 2028 വര്‍ഷങ്ങളിലാണ് റിലീസ് ചെയ്യുന്നത്. അതിന് മുന്നോടിയായിട്ടാണ് പാഷന് ഓഫ് ദ ക്രൈസ്റ്റ് വീണ്ടും റീലീസ് ചെയ്യുന്നത്.
ഒന്നാം ഭാഗം 2027 മെയ് 6ന് റിലീസ് ചെയ്യും. രണ്ടാം ഭാഗം 2028 മെയ് 25 നും ദി പാഷന് ഓഫ് ദി ക്രൈസ്റ്റിന്റെ ടിക്കറ്റുകള്‍ 2026 ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി ലഭിക്കും. രണ്ടു ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും പാഷന് ഓഫ് ദ ക്രൈസ്റ്റ് എക്കാലവും പ്രേക്ഷകനെ ആകര്ഷിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ്.