Friday, October 18, 2024
spot_img
More

    ലോകത്തിലെ ഏറ്റവും വലിയ രൂപതയുടെ വിഭജനത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം

    മെക്‌സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും വലിയ രൂപതയായ മെക്‌സിക്കോയുടെ വിഭജനത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്കി. വൈദികരും വിശ്വാസികളും തമ്മിലുള്ള കൂടുതല്‍ അടുപ്പത്തിന് ഇടയാക്കാന്‍ വേണ്ടിയാണ് ഈ വിഭജനമെന്ന് കര്‍ദിനാള്‍ കാര്‍ലോസ് റെറ്റെസ് പറഞ്ഞു. മൂന്നു രൂപതകളാണ് മെക്‌സിക്കോ അതിരൂപതയുടെ വിഭജനത്തിലൂടെ പിറവിയെടുക്കുന്നത്.

    മെട്രോപ്പോലീത്തന്‍ കത്തീഡ്രലും ഗ്വാഡലൂപ്പെ മാതാവിന്റെ ബസിലിക്കയും മെക്‌സിക്കോ അതിരൂപതയില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് വിഭജനം. ലോകമെങ്ങും നോക്കുകയാണെങ്കില്‍ മെക്‌സിക്കോ അതിരൂപതയാണ് വലുപ്പത്തില്‍ ഒന്നാമത്. ജര്‍മ്മനിയും ഫിലിപ്പൈന്‍സുമാണ് ഇതിന്റെ പിന്നാലെവരുന്നത്.

    എന്നാല്‍ ജര്‍മ്മനിയിലെ കാര്യം കുറെക്കൂടി വ്യത്യസ്തമാണ്. അവിടെ സഹായമെത്രാന്മാരുടെ എണ്ണം കൂടുതലുണ്ട്. പക്ഷേ മെക്‌സിക്കോയില്‍ അങ്ങനെയല്ല. 727,629 കത്തോലിക്കര്‍ക്ക് ഒരു മെത്രാനാണ് അവിടെയുള്ളത്. അമേരിക്കയിലാവട്ടെ 236,707 കത്തോലിക്കര്‍ക്ക് ഒരു മെത്രാനുണ്ട്.

    വലുപ്പക്കൂടുതല്‍ കാരണം രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ചെറിയ ഇടവകകളിലേക്ക് എത്തിച്ചേരുന്നുമില്ല. ഇത്തരത്തിലുള്ളപല വിധ പ്രശ്‌നങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗം പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!