Friday, January 23, 2026
spot_img
More

    ലെയോ പതിനാലാമന്‍ പാപ്പ ഫ്രാന്‍സിസ്‌ക്കന്‍ ജൂബിലി ഇയര്‍ പ്രഖ്യാപിച്ചു.

    വത്തിക്കാന്‍ സിറ്റി: അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനോടുള്ള ബഹുമാനാര്‍ത്ഥം ലെയോ പതിനാലാമന്‍ പാപ്പ പ്രത്യേക വര്‍ഷം പ്രഖ്യാപിച്ചു. വിശുദ്ധന്റെ 800 ാം ചരമവാര്‍ഷികം പ്രമാണിച്ചാണ് ഈ പ്രഖ്യാപനം. 2027 ജനുവരി വരെയായിരിക്കും പ്രത്യേക ജൂബിലി വര്‍ഷം. പൂര്‍ണ്ണദണ്ഡവിമോചനവും ഈ വര്‍ഷത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പസ്‌തോലിക് പെനിറ്റെന്‍ടിയറി ഓഫ് ദ ഹോളി സീ ജനുവരി 10 നാണ് ഇതു സംബന്ധിച്ച ഡിക്രി പുറപ്പെടുവിച്ചത്. ലോകത്തിലെവിടെയും വിശുദ്ധ ഫ്രാന്‍സിസിന്റെ നാമത്തിലുളള ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് സഭ അനുശാസിക്കുന്ന നിബന്ധനകളോടെയുള്ള പൂര്‍ണ്ണദണ്ഡവിമോചനം ്പ്രാപിക്കാനുള്ള അവസരമുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!