വത്തിക്കാന്‍സിറ്റി: നമ്മെ രക്ഷിക്കുകയും വിളിക്കുകയും ചെയ്യുന്നത് യേശുവിന്റെ മരണവും പുനരുത്ഥാനവും മാത്രമല്ല അവിടുത്തെ വ്യക്തിത്വം കൂടിയാണെന്ന് മാര്‍പാപ്പ. നമ്മുക്കിടയില്‍ അവതരിക്കുന്ന, ജനിക്കുന്ന, പരിപാലിക്കുന്ന, പഠിപ്പിക്കുന്ന, കഷ്ടപ്പെടുന്ന, മരിക്കുന്ന, ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നമ്മുടെ ഇടയില്‍ തുടരുന്ന കര്‍ത്താവിന്റെ വ്യക്തിത്വം.. യേശുവിന്റെ യാത്രയുടെ അഗാധതയില്‍ നാം അവനെ പിന്തുടരുമ്പോള്‍ ദൈവികസ്‌നേഹത്തില്‍ നിന്നും നമ്മെ വേര്‍പെടുത്താന്‍ ഒന്നിനും സാധി്ക്കില്ല എന്ന ഉറപ്പിലേക്കാണ് നാം എത്തിച്ചേരുന്നത്.
യേശുക്രിസ്തു പിതാവായ ദൈവത്തിന്റെ സത്യം നാം തിരി്ച്ചറിയുന്ന സ്ഥലമാണ്. നാം ആ പുത്രനില്‍ മക്കളായി അറിയപ്പെടുകയും പൂര്‍ണ്ണജീവിതത്തിന്റെ അതേവിധിയിലേക്ക് വിളിക്കപ്പെടുകയും ചെയ്തിരിക്കുന്നു. യേശുക്രിസ്തു സ്വന്തം മാനവികഭാവത്തില്‍ പിതാവിനെ വെളിപ്പെടുത്തുന്നവനാണെന്നും മാര്‍പാപ്പ പറഞ്ഞു.
ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ചാ വേളയില്‍ സന്ദേശം നല്കുകയായിരുന്നു ലെയോ പതിനാലാമന്‍ പാപ്പ.