മ്യാന്‍മര്‍: മൈറ്റ്ക്കയ്‌ന രൂപതയില്‍ വിശുദ്ധ കാര്‍ലോ അക്യൂട്ടിസിന്റെ രൂപം അനാച്ഛാദനം ചെയ്തു. രൂപതാധ്യക്ഷന്‍ ബിഷപ് ജോണ്‍ മുങ്ങിന്റെ സ്ഥാനാരോഹണത്തിന്റെ ആദ്യവര്‍ഷവും അദ്ദേഹത്തിന്റെ പൗരോഹിത്യസ്വീകരണത്തിന്റെ പത്താം വാര്‍ഷികവും പ്രമാണിച്ചാണ് അനാച്ഛാദനകര്‍മ്മം നടന്നത്. 2021 മുതല്‍ മ്്യാന്‍മറില്‍ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ് പട്ടാളവുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് പതിനായിരങ്ങളാണ് പലായനം ചെയ്തിരിക്കുന്നത്. സെന്റ് കൊളംബസ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് വിശുദ്ധ കാര്‍ലോയുടെ രൂപം അനാച്ഛാദനം ചെയ്യുന്നത്. അനിശ്ചിതത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ വിശുദ്ധ കാര്‍ലോ അനേകര്‍ക്ക് പ്രത്യാശയുടെ കിരണങ്ങള്‍ നല്കുമെനന് പ്രതീക്ഷിക്കുന്നതായി ചടങ്ങില്‍ ബിഷപ് ജോണ്‍ അഭിപ്രായപ്പെട്ടു.