Wednesday, February 4, 2026
spot_img
More

    കര്‍ത്താവിന്റെ സാന്നിധ്യം പ്രഘോഷിക്കേണ്ടവരാണ് സമര്‍പ്പിതര്‍: മാര്‍പാപ്പ.

    വത്തിക്കാന്‍ സിറ്റി: കര്‍ത്താവിന്റെ സാന്നിധ്യം പ്രഘോഷിക്കുകയും വഴി ഒരുക്കുകയും ചെയ്യുന്ന സന്ദേശവാഹകരാണ് സമര്‍പ്പിതരെന്ന് ലെയോ പതിനാലാമന്‍ പാപ്പ. മുപ്പതാമത് ആഗോള സമര്‍പ്പിത ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

    കര്‍ത്താവിന്റെ സാന്നിധ്യം പ്രഘോഷിക്കുകയും വഴി ഒരുക്കുകയും ചെയ്യുന്ന സന്ദേശവാഹകരെന്ന നിലയില്‍ പ്രവാചകദൗത്യത്താല്‍ ലോകത്തെ ഉണര്‍ത്തുക എന്നാണ് സഭ സമര്‍പ്പിതരോട് ആവശ്യപ്പെടുന്നത്. ഇന്നത്തെ സമൂഹത്തില്‍ സ്‌നേഹത്താലും കൃപയാലും കരുണയാലും ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന, ക്രിസ്തുവിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി സമര്‍പ്പിതര്‍ പ്രാര്‍ത്ഥനയിലൂടെയും ഉപവിയിലൂടെയും സ്വയം സമര്‍പ്പിക്കണം. ഓരോ സന്യാസസഭയുടെയും സ്ഥാപകര്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളോട് വിധേയരായി എപ്രകാരം ജീവിക്കാം എന്നതിന് മാതൃക നല്കിയിരിക്കുന്നവരാണ്. ഇതിനുള്ള ധൈര്യം അവര്‍ക്ക് കിട്ടിയത് വിശുദ്ധകുര്‍ബാനയുടെ ബലിവേദിയില്‍ നിന്നാണ്. അവരുടെ എല്ലാ പ്രവൃത്തികളുടെയും ഉറവിടവും ലക്ഷ്യവും ദൈവത്തില്‍ കണ്ടെത്തിക്കൊണ്ട് വിവിധങ്ങളായ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും വിശുദ്ധ കുര്‍ബാനയില്‍ നിന്നായിരുന്നു.

    വിശ്വാസവും ജീവിതവും അകന്നുനില്ക്കുന്നതായി തോന്നുന്ന ഈ ലോകത്തില്‍ ദൈവം എല്ലാ ജനങ്ങള്‍ക്കും രക്ഷയായി ചരിത്രത്തില്‍ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുവാനാണ് സമര്‍പ്പിതര്‍ വിളിക്കപ്പെട്ടിരിക്കുന്നുതെന്നും പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!