പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം സീറോമലബാര്‍ സഭയില്‍ ഭിന്നിപ്പുണ്ടാക്കുക: മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

സീറോമലബാര്‍സഭയിലെ ആരാധനക്രമ വഴക്കിലടക്കം ചിലരുടെ കുത്സിതമായ ഇടപെടലുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ടിനെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളില്‍ ചിലത് സീറോമലബാര്‍സഭയില്‍ ഭിന്നിപ്പുണ്ടാക്കുക എന്നതാണെന്നും തൃശൂര്‍ അതിരൂപതാധ്യക്ഷനും സിബിസിഐ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ദീപികയ്ക്ക് നല്കിയ സുദീര്‍ഘമായ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപെടുത്തിയത്.

ഏറ്റവും സംഘടിച്ചുനില്ക്കുന്ന സഭാവിഭാഗത്തെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകര്‍ക്കാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ ഒരു വിഭാഗം ആളുകള്‍ ശക്തമായി പ്രതികരിച്ചു രംഗത്തുവന്നിട്ടുണ്ട്.

ഏറ്റവും കുറച്ചുവര്‍ഗീയ ചിന്തയുള്ളത് ക്രൈസ്തവര്‍ക്കാണെന്നും എന്നാല്‍ മറ്റു മതങ്ങളില്‍ വര്‍ഗീയത കൂടിവരുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates