വിശുദ്ധ ഗ്രന്ഥത്തിലെ വെളിപാടുപുസ്തകത്തെ ആസ്പദമാക്കിയുള്ള സിനിമ The Apocalypse of St john ശ്രദ്ധേയമാകുന്നു. സൈമണ്‍ ഡെലാക്രി എഴുതി സംവിധാനം ചെയ്ത സിനിമ അമേരിക്കയിലെ തീയറ്ററുകളില്‍ ഫെബ്രുവരി 15 മുതല്‍ 17 വരെ തീയതികളിലാണ് പ്രദര്‍ശനം നടത്തിയത്. സൗത്ത് അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ചിത്രം ഹിറ്റായിരുന്നു, കത്തോലിക്കര്‍ക്കോ ക്രൈസ്തവര്‍ക്കോ മാത്രമല്ല വിശാലമായ ക്യാന്‍വാസില്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍കഴിയുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വെളിപാട് പുസ്തകത്തിലെ പ്രതീകാത്മകതയും സങ്കീര്‍ണ്ണമായ പ്രതിച്ഛായകളും വളരെ കൗതുകം നല്കുന്നവയായിരുന്നു,ഏറ്റവും സ്വാധീനിച്ചത് നമ്മുടെ കാലഘട്ടത്തില്‍ വെളിപാടിന്റെ വിഷയം എത്രത്തോളം പ്രസക്തമായിരുന്നു എന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു.
‘മനുഷ്യരുടെ എല്ലാ വശങ്ങളിലും ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രതിസന്ധിയിലാണ് നമ്മള്‍ ജീവിക്കുന്നത് ധാര്‍മ്മിക വശത്തിലെന്നപോലെ ആത്മീയ വശത്തും വലിയ പ്രതിസന്ധിയുണ്ട്. സാമ്പത്തിക വശത്തും രാഷ്ട്രീയ വശത്തും ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഒരു പ്രതിസന്ധിയുണ്ട്. ഒരേ സമയം ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഒരു വലിയ പ്രതിസന്ധിയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. എക്കാലത്തെയും വലിയ പ്രതിസന്ധിയായതിനാല്‍, വെളിപാട് പുസ്തകമായ നല്ല പ്രവചനം ലോകത്തിന് നല്‍കുകയും അത് കത്തോലിക്കാ രീതിയില്‍ നല്‍കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. സംവിധായകന്‍ പറഞ്ഞു.