വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നാനൂറാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുന്നു. 1626 ല്‍ സമര്‍പ്പിക്കപ്പെട്ടതാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക. നവംബര്‍ 18 ന് ലെയോ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെയാണ് ആഘോഷപരിപാടികള്‍ അവസാനിക്കുന്നത്. വാര്‍ഷികത്തോട് അനുബന്ധിച്ച് 60 ഭാഷകളിലേക്ക് ഒരേ സമയം തീര്‍ത്ഥാടകര്‍ക്ക് ആരാധനക്രമങ്ങള്‍, ഗാനങ്ങള്‍, വായനകള്‍ എന്നിവ വിവര്‍ത്തനം ചെയ്തു ഉപയോഗിക്കാനുള്ള മൊബൈല്‍ ആപ്പ് പുറത്തിറക്കും.
മൈക്കലാഞ്ചലോ, ബ്രമാന്തെസ ബെര്‍ണിനി എന്നിവര്‍ ചേര്‍ന്നാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക നിര്‍മ്മിച്ചത്. ആദ്യപാപ്പയായ വിശുദ്ധപത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണ് വാര്‍ഷികാഘോഷം എന്ന് ഇതോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കര്‍ദിനാള്‍ മൗറോ ഗംബെത്തി പറഞ്ഞു.