Wednesday, February 5, 2025
spot_img
More

    സഭാധികാരികളുടെ ശ്രദ്ധയ്ക്ക്; 2050 ഓടെ 35 മില്യന്‍ യുവജനങ്ങള്‍ ക്രിസ്തീയ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചേക്കും!


    വാഷിംങ്ടണ്‍: ക്രിസ്തീയ കുടുംബങ്ങളിലെ 35 മില്യന്‍ യുവജനങ്ങള്‍ 2050 ഓടെ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചുപോയേക്കാന്‍ സാധ്യതയേറെയാണെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധതരത്തിലുള്ള റിപ്പോര്‍ട്ടുകളുടെയും സര്‍വ്വേയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ദ ഗ്രേറ്റ് ഓപ്പര്‍ച്യൂണിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 131 പേജിലുള്ള റിപ്പോര്‍ട്ടാണ് ഇതോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൈന്‍ടോപ്പ് ഫൗണ്ടേഷനും ദ വെരിറ്റാസ് ഫോറവും ചേര്‍ന്ന് നടത്തിയ പഠനങ്ങളുടെ ഫലമാണ് ഇത്. അമേരിക്ക അടിസ്ഥാനമാക്കിയുള്ള പഠനമാണ് ഗ്രെഗ് സ്റ്റയര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    യുവജനങ്ങളുടെ വിശ്വാസപരമായ പ്രതിസന്ധിയുടെ കാലത്ത് സഭയ്ക്ക് ഏറെ കാര്യങ്ങള്‍ കാര്യക്ഷമമായി ചെയ്യാനുണ്ടെന്നും അതിലൂടെ യുവജനങ്ങളെ വിശ്വാസത്തില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!