spot_imgspot_imgspot_imgspot_img

ഗ്വാഡലൂപ്പെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ അഞ്ഞൂറാം വാര്‍ഷികം പ്രമാണിച്ച് ടില്‍മയുടെ പകര്‍പ്പുകള്‍ അമേരിക്കയിലേക്ക്..

വാഷിംങ്ടണ്‍ : ഗ്വാഡലൂപ്പെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ അഞ്ഞൂറാം വാര്‍ഷികം പ്രമാണിച്ച് മാതാവിന്റെ അത്ഭുതചിത്രം പതിഞ്ഞ ടില്‍മയുടെ പകര്‍പ്പുകള്‍ അമേരിക്കയിലെ വിവിധരൂപതകളിലേക്ക്. 1531 ല്‍ ജൂവാന്‍ ഡിയാഗോയ്ക്ക് ടെപെയാക്ക് മലനിരകളില്‍ വച്ചാണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത്. മാതാവിന്റെ നിര്‍ദ്ദേശപ്രകാരം ജുവാന്‍ ഡിയാഗോ പൂക്കള്‍ ശേഖരിച്ച് മെത്രാന്റെ മുമ്പില്‍ തന്റെ ടില്‍മ തുറന്നപ്പോള്‍ അതില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടുവെന്നാണ് പാരമ്പര്യവി്ശ്വാസം.

മെക്‌സിക്കോ സിറ്റിയിലെ ഗ്വാഡലൂപ്പെ ബസിലിക്കയില്‍ ഈ ചിത്രം സൂക്ഷിക്കപ്പെടുന്നു. ഗാഡ്വെലൂപ്പെ ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ പ്രധാന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ്.

2026-2031 വര്‍ഷങ്ങളിലാണ് ഗാഡ്വെലൂപ്പെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കുന്നത്. ഇതോട് അനുബന്ധിച്ചാണ്് അമേരിക്കയിലെ കത്തോലിക്കാ രൂപതകളില്‍ ടില്‍മയുടെ പകര്‍പ്പുകള്‍ എത്തിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates