മിഡില്‍ ഈസ്റ്റില്‍ വെടിനിര്‍ത്തല്‍ നടത്താനും ചര്‍ച്ചകള്‍ പുനരാംരംഭിക്കാനും ആഹ്വാനം ചെയ്ത ലെയോ പതിനാലാമന്‍ പാപ്പയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്കിയ മറുപടി ഇതായിരുന്നു, ചര്‍ച്ച നടത്താം, പക്ഷേ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ തുടര്‍ന്ന് ട്രംപ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
നിങ്ങള്‍ മറുവശത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുമ്പോള്‍ നിങ്ങള്‍ വെടിനിര്‍ത്തല്‍ നടത്തുന്നില്ല.അവര്‍ക്ക് നാവികസേനയില്ല, അവര്‍ക്ക് വ്യോമസേനയില്ല, അവര്‍ക്ക് ഉപകരണങ്ങളില്ല…., അവര്‍ക്ക് സ്‌പോട്ടറുകളില്ല, അവര്‍ക്ക് വിമാന വിരുദ്ധതയില്ല, അവര്‍ക്ക് റഡാര്‍ ഇല്ല, അവരുടെ നേതാക്കളെല്ലാം എല്ലാ തലത്തിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ വെടിനിര്‍ത്തല്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ല.’
മിഡില്‍ഈസ്റ്റില്‍ വെടിനിര്‍ത്തല്‍ നടത്താനും ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ലെയോ പാപ്പ ആഹ്വാനം ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പെടുത്തി താങ്കളുടെ പ്രതികരണം എന്താണ് എന്ന് ഒരു കത്തോലിക്കാ മാധ്യമപ്രതിനിധി ചോദിച്ചപ്പോള്‍ ട്രംപ് നല്കിയ മറുപടിയായിരുന്നു ഇത്. യുക്രെയ്‌നിലെയും മിഡില്‍ ഈസ്റ്റിലെയും പോലെയുള്ള പല സ്ഥലങ്ങളിലും യുദ്ധം അവസാനിപ്പിക്കണമെന്ന് തുടര്‍ച്ചയായി ലെയോ പാപ്പ ആവശ്യപ്പെടുന്നുണ്ട്.