വത്തിക്കാന്‍ സിറ്റി: ദൈവത്തെ അറിയുന്നതിലൂടെ അവിടുന്നിലുള്ള വിശ്വാസത്തില്‍ നമ്മള്‍ കൂടുതലായി വളരുമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. അതിലൂടെ ദൈവവിളി സ്വീകരിക്കാനും അതില്‍ തുടരാനും നമുക്ക് കഴിയും. നമ്മുടെ പദ്ധതികള്‍ക്കനുകൂലമല്ലാത്തപ്പോഴും ദൈവത്തിന്റെ പദ്ധതികള്‍ അംഗീകരിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യണം. ലോകത്തിലെ ശബ്ദകോലാഹലങ്ങള്‍ക്കിടയിലും നമ്മില്‍ വസിക്കുന്ന ദൈവവുമായുള്ള സ്വകാര്യവും ഹൃദയംഗമവുമായ സംവാദമാണ് ദൈവവിളി. സജീവമായ വിശ്വാസവും തുടര്‍ച്ചയായ പ്രാര്‍ത്ഥനയും സാഹോദര്യപൂര്‍ണ്ണമായ പിന്തുണയും ഉണ്ടെങ്കിലേ ദൈവവിളികള്‍ ഉണ്ടാവുകയുള്ളൂ.
നമ്മെതന്നെയും ദൈവത്തെയും കൂടുതലായി അറിയാനുള്ള മാര്‍ഗമാണ് ദൈവവിളി. ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ നല്കാന്‍ തയ്യാറാകുന്ന നല്ലിടനായ യേശുവിനെ അനുഗമിക്കുന്നവര്‍ അവന്റേതിന് സമാനമായ മനോഹരമായ ജീവിതമാണ് നയിക്കുന്നത്.
ദൈവവിളികള്‍ക്കായുള്ള 63 ാമത് ആഗോള പ്രാര്‍ത്ഥനാദിനത്തില്‍ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഉയിര്‍പ്പുകാലം നാലാം ഞായറാഴ്ചയാണ് ദൈവവിളിക്കായുള്ള പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്.