വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവാണ് ആമസോണ്‍ സിനഡിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സിനഡിന്റെ എല്ലാ തീരുമാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും പരിശുദ്ധാത്മാവ് നയിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു. ആമസോണ്‍ സിനഡിന്റെ ഉദ്ഘാടന ദിവസം സ്പാനീഷ് ഭാഷയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ ചരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ ചിന്തകളെ പ്രതിഫലിപ്പിക്കാനും എളിമയോടെ ശ്രവിക്കാനും സംവദിക്കാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.പാപ്പ പറഞ്ഞു. പാന്‍ ആമസോണ്‍ മേഖലയിലെ മെത്രാന്മാരുടെ സിനഡ് ഒക്ടോബര്‍ 27 ന് സമാപിക്കും. വൈദികര്‍, അല്മായര്‍, വനിതകള്‍, എന്നിവരും സിനഡില്‍ പങ്കെടുക്കും.
ആമസോണ്‍ സഭയുടെ പ്രാധാന്യം,വൈദികപൗരോഹിത്യത്തിന്റെ അഭാവം, പാരിസ്ഥിതികമായ വെല്ലുവിളികള്‍, സുവിശേഷവല്‍ക്കരണത്തിനുള്ള വെല്ലുവിളികള്‍ എന്നിവയാണ് സിനഡ് പ്രധാനമായും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍.