മാര്‍പാപ്പയ്‌ക്കെതിരെ പരസ്യപ്രസ്താവനയുമായി ട്രംപ്.

വാഷിംങ്ടണ്‍: ലെയോ പതിനാലാമന്‍ പാപ്പയ്‌ക്കെതിരെ പരസ്യമായ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയായിലൂടെയാണ് മാര്‍പാപ്പയ്‌ക്കെതിരെ ട്രംപ് പരസ്യമായ ആക്രമണം അഴിച്ചുവിട്ടത്. കുറ്റകൃത്യങ്ങളില്‍ ദുര്‍ബലനും വിദേശനയത്തില്‍ ഭയങ്കരനുമാണ് പാപ്പയെന്നും അദ്ദേഹം വളരെ നല്ല ജോലി ചെയ്യുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല എന്നും താന്‍ പോപ്പ് ലിയോയുടെ ആരാധകനല്ല എന്നും ട്രംപ് തുടര്‍ന്നു പറയുന്നു.

സമാധാനത്തിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള പരിശുദ്ധ പിതാവിന്റെ സമീപകാല അഭ്യര്‍ത്ഥനയോടുള്ള പ്രതികരണമെന്ന നിലയിലാണ് ട്രംപിന്റെ ഈ പ്രതികരണം വിലയിരുത്തപ്പെടുന്നത്. ഇറാന്‍ ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പാപ്പയെ എനിക്കുവേണ്ട ജനുവരിയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയ വെനിസ്വേലയിലെ യുഎസ് ഇടപെടലിനെ പാപ്പ എതിര്‍ത്തതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.

അമേരിക്കയുടെ സൈനിക നടപടികളോടുള്ള പാപ്പയുടെ എതിര്‍പ്പാണ് ട്രംപിനെ രോഷാകുലനാക്കിയിരിക്കുന്നത്. ലെയോ പാപ്പയെ തിരഞ്ഞെടുത്തതിന്റെ ക്രെഡിറ്റും ട്രംപ് അവകാശപ്പെടുന്നു. പാപ്പയാകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല. ഞാന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലെയോ വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ല’ ട്രംപ് പറയുന്നു. പരിശുദ്ധ പിതാവിനെക്കുറിച്ച് ഇത്രയും നിന്ദ്യമായ രീതിയില്‍ പ്രതികരിച്ച ട്രംപിനോട് വിശ്വാസികള്‍ക്കും സഭാതലത്തിലും എതിര്‍പ്പു ശക്തമായിരിക്കുകയാണ്.

ലെയോപാപ്പ ട്രംപിന്റെ എതിരാളിയല്ല; പോപ്പു ഒരു രാഷ്ട്രീയക്കാരനുമല്ല. സുവിശേഷത്തിന്റെ സത്യത്തില്‍ നിന്നും ആത്മാക്കളുടെ സംരക്ഷണത്തിനുമായി സംസാരിക്കുന്ന ക്രിസ്തുവിന്റെ വികാരിയാണ് അദ്ദേഹം. ഒക്കലഹോമ ആര്‍ച്ചുബിഷപ് പോള്‍ എസ് ക്ലോക്ലെ പ്രതികരണത്തില്‍ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates