ഞാനൊരു രാഷ്ട്രീയക്കാരനല്ല, സംവാദത്തിനും സമാധാനത്തിനും വേണ്ടിയുള്ള സുവിശേഷം തുടരുക തന്നെ ചെയ്യും: മാര്‍പാപ്പ

യുദ്ധങ്ങള്‍ക്ക് എതിരെ വീണ്ടും സംസാരിച്ച് ലെയോ പതിനാലാമന്‍ പാപ്പ. തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്നും കാരണം താനൊരു രാഷ്ട്രീയക്കാരനല്ലെന്നും പാപ്പ വ്യക്തമാക്കി. സുവിശേഷം പ്രഘോഷിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തം. രാഷ്ട്രീയവിവാദങ്ങളില്‍ ഇടപെടുക എന്നതല്ല. ട്രംപിന്റെ രൂക്ഷവിമര്‍ശനത്തോടുള്ള പ്രതികരണമായിട്ടാണ് മാര്‍പാപ്പയുടെ ഈ വാക്കുകള്‍. ട്രംപുമായി ഒരു ഡിബേറ്റിലേര്‍പ്പെടുക എന്നത് തന്റെ ലക്ഷ്യമല്ല. തുടര്‍ന്നും താന്‍ യുദ്ധങ്ങള്‍ക്കെതിരെ സംസാരിക്കും. സമാധാനം പുലരാന്‍ വേണ്ടിയുള്ള യത്‌നങ്ങളിലുമേര്‍പ്പെടും. സുവിശേഷംപ്രസംഗിക്കുന്നതില്‍ ഞാന്‍ ട്രംപ് ഭരണകൂടത്തെ ഭയക്കുന്നില്ല. സുവിശേഷം നല്കുന്ന സന്ദേശത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. ഈയൊരു സന്ദേശമാണ് ഇന്ന് ലോകം കേള്‍ക്കേണ്ടത്. ആഫ്രിക്കന്‍ പര്യടനത്തിലേര്‍പ്പെട്ടിരിക്കുന്ന ലെയോ പതിനാലാമന്‍ പാപ്പ വിമാനത്തില്‍ വ്ച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates