Thursday, April 23, 2026
spot_img
More

    പരിശുദ്ധ അമ്മയെപോലെ നമ്മളും സ്വര്‍ഗത്തിനായി സൃഷ്ടിക്കപ്പെട്ടവര്‍: മാര്‍പാപ്പ..

    അംഗോള: പരിശുദ്ധ അമ്മയെ പോലെ നമ്മളും സ്വര്‍ഗത്തിനായി സൃഷ്ടിക്കപ്പെട്ടവരാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. നല്ല അമ്മയും വിശുദ്ധിയുടെ മാതൃകയുമായ മാതാവിനെപോലെ ഉത്ഥിതന്റെ വെളിച്ചം നമ്മുടെ സഹോദരീ സഹോദരങ്ങളിലെക്കെത്തിക്കാന്‍ നമുക്ക് കടമയുണ്ടെന്നും പാപ്പ പറഞ്ഞു. ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അംഗോളയിലെത്തിയ പാപ്പ അവിടെ മുഷീമയിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ നല്കിയ സന്ദേശത്തിലാണ് ഇക്കാര്യംപറഞ്ഞത്.

    മുപ്പതിനായിരത്തോളം ആളുകള്‍ക്കൊപ്പം പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു.
    ഒരുപാട് ആളുകള്‍ തങ്ങളുടെ ജീവിതത്തിന്റെ സുഖദുഃഖങ്ങളുടെ നിമിഷങ്ങളില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ഒരു തീര്‍ത്ഥാടനകേന്ദ്രമാണിതെന്നും, നിങ്ങളുടെയും, ഇവിടെത്താന്‍ സാധിക്കാത്തവരുമായ അനേകരുടെയും ഹൃദയങ്ങള്‍ ചേര്‍ന്ന അംഗോളയിലെ സഭയുടെ ഹൃദയത്തെ സജീവമായി നിലനിര്‍ത്താനും മിടിപ്പിക്കാനും മുഷീമയിലെ പരിശുദ്ധ അമ്മ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് പാപ്പ പറഞ്ഞു.

    പരിശുദ്ധ അമ്മയെപ്പോലെ ഏവരെയും പ്രത്യേകിച്ച് പാവപ്പെട്ടവരെ മാതൃസഹജമായ ഹൃദയത്തോടെ സ്‌നേഹിക്കേണ്ടതുണ്ട്. സ്‌നേഹം ലഭിക്കാത്തവര്‍ക്ക് സ്‌നേഹവും, വിശക്കുന്നവരുടെ വിശപ്പകറ്റാനുള്ളതും, രോഗികള്‍ക്ക് ശുശ്രൂഷയും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും വയോധികര്‍ക്ക് ആശ്വാസവും നല്‍കാന്‍ നമുക്ക് സാധിക്കണം. ഒരു അമ്മ, തന്റെ മക്കള്‍ വ്യത്യസ്തരാണെങ്കിലും അവരെയെലാം ഒരേപോലെ തന്റെ ഹൃദയം കൊണ്ട് സ്‌നേഹിക്കുന്നുണ്ട്. അത്തരമൊരു സ്‌നേഹം മറ്റുളളവര്‍ക്ക് നല്‍കാന്‍ മുഷീമയിലെ അമ്മയുടെ മുന്നില്‍ നമുക്കും പ്രതിജ്ഞ ചെയ്യാം. പാപ്പ ആഹ്വാനം ചെയ്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!