Wednesday, April 29, 2026
spot_img
More

    2027 ആഗോള യുവജന സമ്മേളനത്തിന്റെ പേട്രണ്‍ സെയ്ന്റസിനെ പ്രഖ്യാപിച്ചു.

    വത്തിക്കാന്‍ സിറ്റി: അടുത്തവര്‍ഷം സിയൂളില്‍ നടക്കുന്ന ആഗോളയുവജനസമ്മേളനത്തിന്റെ പേട്രണ്‍ സെയ്ന്റസായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, വിശുദ്ധ ആന്‍ഡ്രൂ കിം ടൈഗോണ്‍, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ കാബ്രിനി, വിശുദ്ധ ജോസഫൈന്‍ ബക്കീത്ത, വിശുദ്ധ കാര്‍ലോ അക്കൂത്തിസ് എന്നിവരെ തിരഞ്ഞെടുത്തു. നീണ്ട തിരഞ്ഞെടുപ്പിലൂടെയും ചര്‍ച്ചകളിലൂടെയും പ്രാര്‍തഥനയിലൂടെയുമാണ് ഈ വിശുദ്ധരെ തിരഞ്ഞെടുത്തിരിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും വിശുദ്ധ കാര്‍ലോയും പലര്‍ക്കും സുപരിചിതരാണ്്. എന്നാല്‍ വിശുദ്ധ ആന്‍ഡ്രുവും വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ കാബ്രിനിയും വിശുദ്ധ ജോസഫൈന്‍ ബക്കീത്തയും അത്ര പരിചിതരായിരിക്കണമെന്നില്ല. അതുകൊണ്ട് അവരെക്കുറിച്ച് പറയാം.
    ചെറുപ്പത്തില്‍ തന്നെ രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ കൊറിയന്‍ കത്തോലിക്കാ പുരോഹിതനാണ് വിശുദ്ധ ആന്‍ഡ്രൂ കിം ടീഗോന്‍.
    കുടിയേറ്റക്കാരെയും ദരിദ്രരെയും പരിചരിച്ച മിഷനറിയാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ കാബ്രിനി. പ്രത്യാശയുടെയും സ്വാതന്ത്ര്യത്തിന്റെയും വിശ്വാസത്തിന്റെയും സാക്ഷ്യം നല്‍കിക്കൊണ്ട്, കഷ്ടപ്പാടുകളിലൂടെ കടന്നു പോയ അടിമയായിരുന്നു വിശുദ്ധ ജോസഫൈന്‍ ബക്കീത്ത.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!