ആരാണ് ആനന്ദം ആഗ്രഹിക്കാത്തതായുള്ളത്? ഓരോരുത്തരും ആനന്ദത്തിന് തേടുന്ന വഴികള്‍ വ്യത്യസ്തമാണ്. ലൗകികവഴികളാണ് അവയിലേറെയും. എന്നാല്‍ യഥാര്‍ത്ഥ ആനന്ദം ആത്മാവിലുള്ള ആനന്ദമാണ്. ദൈവത്തിലുള്ള ആനന്ദമാണ്. ഈശോയിലുള്ള ആനന്ദമാണ്. ഇത്തരമുള്ള ആനന്ദത്തെക്കുറിച്ചുള്ള ഗാനമാണ് ഗോഡ്‌സ് മ്യൂസിക് ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്ന ആനന്ദം എന്ന ഭക്തിഗാനം.
ഈ ഗാനത്തിന്റെ വരികളിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ ഉള്ളില്‍ ആനന്ദത്തിന്റെ അനുരണനമുണ്ടാകുകയും ഈശോയില്‍ ആനന്ദിക്കാന്‍ കഴിയുന്ന മാനസികാവസ്ഥ രൂപപ്പെടുകയും ചെയ്യും. ഗോഡ്‌സ് മ്യൂസിക് മിനിസ്ട്രി ഇതുവരെ ഇറക്കിയിരിക്കുന്നതില്‍ വച്ചേറ്റവും വ്യത്യസ്തമായ ഒരു ഗാനമാണ് ഇതെന്ന് പറയാം. ലിസി സന്തോഷ് ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സോണി ആന്റണിയും ശ്രുതി ബെന്നിയും ചേര്‍ന്നാണ്. ജോബ് ജോസഫ് എഡിറ്റിംങ് നിര്‍വഹിച്ചിരിക്കുന്നു.
യഥാര്‍ത്ഥസന്തോഷം പരിശുദ്ധാത്്മാവ് നല്കുന്ന സന്തോഷമാണ് എന്ന തിരിച്ചറിവിലേക്കാണ് ഈ ഗാനത്തിലൂടെ ഒരു ശ്രോതാവ് എത്തിച്ചേരുന്നത്. നമ്മുടെ ഉള്ളില്‍ സ്ഥായിയായി നില്ക്കുന്ന അലൗകികമായ ആനന്ദം നല്കാന്‍ ഈ ഗാനത്തിന് കഴിയുന്നുണ്ട് എന്നത് വാസ്തവമാണ്. ഗാനം ആസ്വദിക്കുന്നതിനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു.