ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒൻപതാമത് രൂപത ബൈബിൾ കലോത്സവത്തിന്റെ നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.


ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഒൻപതാമത് രൂപത ബൈബിൾ കലോത്സവം നവംബർ 21-ന് സ്കൺതോർപ്പിൽ നടക്കും. ഈ വർഷത്തെ കലോത്സവത്തിനായുള്ള പുതുക്കിയ നിയമാവലി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.രൂപതയുടെ ഈ വർഷത്തെ പ്രേമേയമായ “അച്ചടക്കത്തിന്റെ വർഷം” (Year of Discipline )നോട് ചേർന്നിനിന്നുകൊണ്ട് “താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു…” — ഹെബ്രായർ 12:6. എന്ന വചനമാണ് ഈ വർഷത്തെ കലോത്സവ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത് .

ഓൺലൈനായി സംഘടിപ്പിച്ച പ്രകാശനച്ചടങ്ങിൽ പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ വെരി. റവ. ഫാ. മാത്യു പിണക്കാട്ട്, കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോർജ് എട്ടുപറയിൽ, കമ്മീഷൻ കോഓർഡിനേറ്റർ ജോൺ കുര്യൻ, ജോയിന്റ് കോഓർഡിനേറ്റർമാരായ മർഫി തോമസ്, ജിമ്മിച്ചൻ ജോർജ്, മറ്റ് ബൈബിൾ അപ്പോസ്തോലേറ്റ് കമ്മീഷൻ അംഗങ്ങൾ, രൂപത റെഗുലേറ്ററി കമ്മീഷൻ ലീഡേഴ്‌സ് ഷിബു വെളുത്തേപള്ളി,പോൾ ആന്റണി, സജി മാളിക്കൽ, ബൈബിൾ അപ്പോസ്തോലേറ്റ് ജനറൽ ബോഡി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

എല്ലാ റീജിയണുകളിലും ഒരേ മാനദണ്ഡത്തിൽ മത്സരങ്ങൾ നടത്തുന്നതിനായി ഈ വർഷവും മത്സരവിഷയങ്ങളും നിയമാവലിയും ക്രമീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ കലോത്സവങ്ങളിൽ നിന്നു ലഭിച്ച നിർദേശങ്ങൾ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങളും പുതുക്കിയ നിയമാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി, ഈ വർഷം മുതൽ സുറിയാനി സോളോ സോങ്ങ് മത്സര ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈബിൾ വചനം കൂടുതൽ പഠിക്കുന്നതിനായി ബൈബിൾ വചന എഴുത്തുമത്സരം ഈ വർഷം മുതൽ മത്സര ഇനത്തിൽ ചേർത്തിട്ടുണ്ട്. കൂടാതെ മാർഗംകളി മത്സരങ്ങൾ രണ്ട് പ്രായവിഭാഗങ്ങളിലായി സംഘടിപ്പിക്കും. വയലിൻ, ഗിറ്റാർ മത്സരങ്ങളും ഈ വർഷം മുതൽ പുതുതായി ആരംഭിക്കുന്നതാണ്.

മത്സര ഇനമല്ലെങ്കിലും, കുട്ടികളുടെയും മുതിർന്നവരുടെയും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കലോത്സവ സുവനീറിലേക്കായി രചനകൾ ക്ഷണിച്ചിട്ടുണ്ട്. ഇ-മെയിൽ വഴി ലഭിക്കുന്ന മികച്ച രചനകൾ സുവനീറിൽ പ്രസിദ്ധീകരിക്കും.

റീജിയണൽ മത്സരങ്ങൾ നവംബർ 1-നകം പൂർത്തിയാക്കേണ്ടതാണ്. ഓരോ റീജിയണിൽ നിന്നും രൂപതാതല മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷൻ വിവരങ്ങൾ റീജിയണൽ കലോത്സവ കോഓർഡിനേറ്റർമാർ നവംബർ 2-നകം രൂപത ബൈബിൾ അപ്പോസ്തോലേറ്റിനെ അറിയിക്കണം. ഓരോ പ്രായവിഭാഗത്തിലും റീജിയണൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികൾക്കാണ് രൂപതാതല മത്സരത്തിലേക്ക് യോഗ്യത ലഭിക്കുക. മുതിർന്നവർക്കായുള്ള ഉപന്യാസ മത്സരത്തിലും റീജിയണൽ തലത്തിൽ വിജയികളായവർക്കാണ് രൂപതാതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

എപ്പാർക്കി തലത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിനുള്ള പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 10 ആണ്. മത്സരത്തിനായുള്ള ഷോർട്ട് ഫിലിം ഒക്ടോബർ 18 രാത്രി 12 മണിക്ക് മുമ്പായി സമർപ്പിക്കണം.

രൂപതാ ബൈബിൾ അപ്പോസ്തോലേറ്റിന്റെ നേതൃത്വത്തിൽ വിവിധ കമ്മീഷനുകളുടെ കൂട്ടായ പ്രവർത്തനഫലമായാണ് എല്ലാ വർഷവും ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ കലോത്സവ നിയമാവലിയും മത്സരവിഷയങ്ങളും അറിയുന്നതിനായി ബൈബിൾ അപ്പോസ്തോലേറ്റ് വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് എന്നും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates