നൈജീരിയ: ഒയോ സ്റ്റേറ്റിലെ ഓഗ്‌ബോമോസോയിലെ സ്‌കൂളുകളില്‍നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട അന്‍പതിലധികം ആളുകളുടെ മോചനത്തിനായി ഒയോ രൂപതാമെത്രാന്‍ എമ്മാനുവേല്‍ അദെത്തെയോസെ ബദേജോ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചു. മെയ് പതിനഞ്ചിനാണ് അക്രമികള്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി 45 പേരെ തട്ടിക്കൊണ്ടുപോയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രിന്‍സിപ്പലും ഇക്കൂട്ടത്തില്‍ പെടുന്നു. ഇതില്‍ അധ്യാപകരിലൊരാള്‍ കൊല്ലപ്പെട്ടിട്ടുുണ്ട്.യാവോത്തയിലുള്ള ബാപ്റ്റിസ്റ്റ് നേഴ്‌സറി, പ്രൈമറി സ്‌കൂള്‍, എസിയേലേയിലെ ഗ്രാമര്‍ സ്‌കൂളും, ഓഗ്‌ബോമോസോയിലെ എല്‍.എ. പ്രൈമറി സ്‌കൂള്‍ എന്നിവയാണ് ആക്രമിക്കപ്പെട്ടത്. തങ്ങളുടെ മോചനത്തിനുവേണ്ടി ശ്രമിക്കണമെന്ന് സര്‍്ക്കാരിനോട് അപേക്ഷിക്കുന്ന ബന്ദികളുടെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നൈജീരിയായില്‍ തുടര്‍ച്ചയായി ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും കൊല്ല്‌പ്പെടുകയും ചെയ്തുകൊണ്ടാണിരിക്കുന്നത്.