ലെയോ പാപ്പയുടെ പ്രഥമ ചാക്രികലേഖനത്തിന്റെ പ്രതിപാദ്യം ഇവയൊക്കെയാണ്..

മെയ് 25 ാം തീയതി ലെയോ പതിനാലാമന്‍ പാപ്പയുടെ പ്രഥമ ചാക്രികലേഖനം പ്രസിദ്ധീകരിച്ചിരിക്കുകയാണല്ലോ? മാഞ്ഞിഫിക്ക ഹുമാനിത്താസ് എന്നതാണ് ചാക്രികലേഖനത്തിന്റെ പേര്. അഞ്ച് അധ്യായങ്ങളാണ് ചാക്രികലേഖനത്തിനുളളത്.

സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഒന്നാം അധ്യായത്തിലുള്ളത്. സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെ അടിത്തറകളും തത്ത്വങ്ങളും രണ്ടാം അധ്യായത്തില്‍ പറയുന്നു. ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തിയുടെ അന്തസിനേയും, ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ ജീവിക്കാനുള്ള അവകാശം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങളുടെ ലംഘനമില്ലായ്മ; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ അംഗീകാരം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം എന്നിങ്ങനെ വിവിധ സാമൂഹിക വിഷയങ്ങള്‍ പാപ്പാ പ്രതിപാദിക്കുന്നു. സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളുടെ അഞ്ചു പ്രധാനപ്പെട്ട മാനങ്ങളെ പാപ്പാ അടിവരയിട്ടു പറയുന്നു.

സാങ്കേതികതയും ആധിപത്യവും, നിര്‍മ്മിത ബുദ്ധിയുടെ വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ മനുഷ്യ വ്യക്തിയുടെ മഹത്വം എന്നതാണ് മൂന്നാം അധ്യായത്തിന്റെ ശീര്‍ഷകം.സാമൂഹിക പരിവര്‍ത്തനത്തില്‍ മനുഷ്യനെ കാത്തുസൂക്ഷിക്കുവാനും. തൊഴില്‍ , സ്വാതന്ത്ര്യം, സത്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ‘ആശയവിനിമയത്തിന്റെ പരിസ്ഥിതി’ കാത്തുസൂക്ഷിക്കുവാനുമാണ് നാലാം അധ്യായം ആഹ്വാനം ചെയ്യുന്നത. അധികാരത്തിന്റെ സംസ്‌കാരവും സ്‌നേഹത്തിന്റെ നാഗരികതയും എന്നതാണ് അവസാനഅധ്യായം.

നിര്‍മ്മിതബുദ്ധിയെക്കുറിച്ചുള്ള ആദ്യത്തെ ചാക്രികലേഖനാമാണ് മാഞ്ഞിഫിക്ക ഹുമാനിത്താസ്. നിര്‍മ്മിതബുദ്ധി മനുഷ്യരാശിയുടെ സേവനത്തിനായി ഉപയോഗിക്കണം എന്നതാണ് ചാക്രികലേഖനത്തിലൂടെ പാപ്പ വ്യക്തമാക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates