ഹൈറേഞ്ച് മേഖല പ്രചോദിനി 2026 ഉദ്ഘാടനം ചെയ്തു.

ഹൈറേഞ്ച് മേഖല പ്രചോദിനി 2K26 കട്ടപ്പന ഫൊറോന വികാരി ഫാ. ജോസ് മംഗലത്തില്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ മാത്യു ഓലിക്കല്‍, ഫാ വര്‍ഗീസ് കാക്കല്ലില്‍ തുടങ്ങിയവര്‍ സമീപം.

കട്ടപ്പന: സ്ത്രീകളുടെ വ്യക്തിത്വ വികസനവും നേതൃത്വ പരിശീലനവും ലക്ഷ്യമാക്കി സീറോ മലബാര്‍ മാതൃവേദി കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ ഹൈറേഞ്ച് മേഖല പ്രചോദിനി 2K26 ഉദ്ഘാടനം ചെയ്തു. 2013 ല്‍ തുടക്കം കുറിച്ച പ്രചോദിനിയിലൂടെ അനേകം സ്ത്രീകളെ നേതൃത്വനിരയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. രൂപതയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ഏറെ പുതുമകളോടെ ഈ വര്‍ഷം പ്രചോദിനി നടത്തപ്പെടും.

കട്ടപ്പന ഫൊറോന വികാരി ഫാ. ജോസ് മംഗലത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രചോദിനിയിലൂടെ ഇടവകയിലും സമൂഹത്തിലും ഉണ്ടായ നന്മകളെക്കുറിച്ച് പങ്കുവയ്ക്കുകയും സ്ത്രീകളുടെ കഴിവുകളെ സാധ്യതകളാക്കി മാറ്റാന്‍ ഈ പ്രോഗ്രാം ഉപകരിക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

രൂപത മാതൃവേദി വൈസ് പ്രസിഡന്റ് ലിസി ആലുങ്കല്‍കരോട്ട് അധ്യക്ഷത വഹിച്ച് പ്രചോദിനിയിലൂടെ ലഭിച്ച ബോധ്യങ്ങള്‍ പങ്കുവെച്ചു. രൂപത ഡയറക്ടര്‍ ഫാ മാത്യു ഓലിക്കല്‍ ഈ വര്‍ഷം പ്രചോദിനി പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയ പുതിയ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. പ്രചോദനി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ വര്‍ഗീസ് കാക്കല്ലില്‍ പ്രചോദിനിയുടെ ഇന്നലെകളെ സ്മരിക്കുകയും ഇതിലൂടെ ലഭിക്കുന്ന നന്മകള്‍ അനേകരെ പ്രചോദിപ്പിക്കട്ടെ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മി എസ്എബിഎസ്, ബ്രദര്‍ ജെറിന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രൂപത ഫൊറോന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. ഹൈറേഞ്ചിലെ വിവിധ ഇടവകകളിലെ അമ്മമാര്‍ പ്രോഗ്രാമില്‍ സംബന്ധിച്ചു.

ഫാ. മാത്യു ഓലിക്കല്‍
ഡയറക്ടര്‍
ഫോണ്‍: 96055 18984

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates