വത്തിക്കാന്‍സിറ്റി: മെയ് 30 ന് സമാധാനത്തിനായുള്ള ജപമാലപ്രാര്‍ത്ഥനയില്‍ തന്നോടൊപ്പം ചേരാന്‍ ലോകമെമ്പാടുമുള്ള കത്തോലിക്കരെ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ ക്ഷണിക്കുന്നു.വത്തിക്കാന്‍ സമയം വൈകുന്നേരം ഏഴു മണിക്ക് വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ് ഗ്രോട്ടോയില്‍ നിന്നാണ്് പരിശുദ്ധ പിതാവ് ജപമാല ചൊല്ലുന്നത്. വാഷിംഗ്ടണ്‍ ഡി.സിയിലെ നാഷണല്‍ ദേവാലയമായ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്റെ ബസിലിക്കയുടെ റെക്ടര്‍ മോണ്‍. വാള്‍ട്ടര്‍ ആര്. റോസി പാപ്പയ്ക്കൊപ്പം ജപമാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.
സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററി നേതൃത്വം നല്കുന്ന ഈ പ്രാര്‍ത്ഥനയില്‍ ദൈവമാതാവിന്റെ ദേവാലയം (സര്‍വാനിറ്റ്സിയ, ഉക്രെയ്ന്); സമാധാനത്തിന്റെയും നന്മയുടെയും മാതാവിന്റെ അന്താരാഷ്ട്ര ദേവാലയം (ആന്റിപോളോ, ഫിലിപ്പീന്‍സ്); ജപമാല മാതാവിന്റെ ദേവാലയം (ഫാത്തിമ, പോര്‍ച്ചുഗല്‍); സമാധാന രാജ്ഞിയുടെ ദേവാലയം (മെഡ്ജുഗോര്‍ജെ, ബോസ്നിയ, ഹെര്‍സഗോവിന); ലൂര്‍ദ് മാതാവിന്റെ ദേവാലയം (ലൂര്‍ദ്, ഫ്രാന്‍സ്); സെന്റ് ചാര്‍ബല്‍ അന്നയുടെ ദേവാലയം (ബൈബ്ലോസ്, ലെബനന്); തിരുക്കുടുംബത്തിന്റെ പൊന്തിഫിക്കല്‍ ദേവാലയം (ലൊറെറ്റോ, ഇറ്റലി) എന്നിവയും പങ്കെടുക്കും. ലോകമെമ്പാടുമുള്ള സമാധാനത്തിനായുള്ള ഐക്യത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഈ പ്രത്യേക നിമിഷത്തില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. പ്രസ്താവനയില്‍ പറയുന്നു.