വത്തിക്കാന്‍സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള പ്രവേശനസമയം നീട്ടി. രാത്രി എട്ടുമണിവരെയാണ് പുതുക്കിയ സമയക്രമം. ജൂണ്‍ മാസം ഒന്നാം തീയതി മുതല്ക്കാണ് പുതിയ സമയം. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്താണ് ഈ പുതിയ മാറ്റം വന്നിരിക്കുന്നത്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ലോകത്തിലെ ഏറ്റവും പ്രസിദ്ധവും വലുതുമായ ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നാണ്. ഇത് വത്തിക്കാന്‍ സിറ്റിയിലെ പ്രധാന ദേവാലയമാണ്. കത്തോലിക്കാ സഭയുടെ ആത്മീയ കേന്ദ്രമായ ഈ ബസിലിക്ക, യേശുക്രിസ്തുവിന്റെ ശിഷ്യനായ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിന് മുകളിലാണ് നിര്‍മ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ദേവാലയം നിര്‍മ്മിച്ചത്. നിലവിലുള്ള ബസിലിക്ക പൂര്‍ത്തിയായത് 1626 ലാണ്. ഒരേ സമയം അറുപതിനായിരം പേര്‍ക്ക് അകത്തുപ്രവേശിക്കാന്‍ കഴിയുന്ന വിധത്തില്‍ വിസ്തൃതമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക.