വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ സ്‌പെയ്ന്‍ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. പാപ്പയുടെ നാലാമത്തെ അപ്പസ്‌തോലികയാത്രയാണ് ഇത്. പന്ത്രണ്ടാം തീയതിയാണ് പര്യടനം പൂര്‍ത്തിയാവുന്നത്. മാഡ്രിഡ്, ബാഴ്‌സിലോണ, കനേറി ദ്വീപസമൂഹത്തിലെ രണ്ടു ദ്വീപുകള്‍ എന്നിങ്ങനെ നാലിടങ്ങളാണ് പാപ്പ സന്ദര്‍ശിക്കുന്നത്. നിരവധി സമ്മേളനങ്ങളും ഇരുപതിലധികം പ്രഭാഷണങ്ങളുമാണ് പാപ്പ നടത്തുന്നത്. അന്താരാഷ്ട്രതലത്തില്‍ പ്രധാനപ്പെട്ട സമാധാനം, സാങ്കേതികവളര്‍ച്ച, കുടിയേറ്റം തുടങ്ങിയ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച സഭയുടെ നിലപാടുകള്‍ ഈ യാത്രയില്‍ അവതരിപ്പിക്കപ്പെടും.
കണ്ണുകളുയര്‍ത്തി നോക്കുവിന്‍ എന്ന തിരുവചനമാണ് യാത്രയുടെ ആപ്തവാക്യം.