മാഡ്രിഡ്: പുതിയതും മനോഹരവും ശാശ്വതവുമായ എന്തെങ്കിലും നിര്‍മ്മിക്കാന്‍ മതിലുകള്‍ തകര്‍ക്കാന്‍ നാം തയ്യാറായിരിക്കണം എന്ന് ലെയോ പതിനാലാമന്‍ പാപ്പ. സ്പെയ്ന്സന്ദര്ശനവേളയില് മാഡ്രിഡിലെ അല്‍മുദേനയിലെ സെന്റ് മേരി ല റെയാല് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ.
മാതാവിനോടുള്ള ഭക്തി സ്വഭാവരൂപീകരണത്തിന് സഹായിക്കുന്ന ക്രൈസ്തവവേരുകളെ തിരിച്ചറിയാന്‍ എല്ലാവരെയും സഹായിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. മതിലുകള്‍ തകര്‍ക്കുന്നത് ഇടങ്ങള്‍ തുറക്കുകയും സാധ്യതകള്‍ പുനസ്ഥാപിക്കുകയും ചെയ്യുന്നു. പക്ഷേ സമൂഹത്തില്‍ നമ്മെ അകറ്റിനിര്‍ത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നിരവധി മതിലുകള്‍ ഇപ്പോഴും നിലനില്ക്കുന്നു. സഹോദരിസഹോദരങ്ങള്‍ എന്ന നിലയില്‍ വസിക്കണമെന്നും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനില്ക്കണമെന്നും ഓര്‍മ്മിപ്പിച്ച പാപ്പ പ്രത്യാശ നഷ്ടപ്പെടുത്തരുതെന്നും പറഞ്ഞു.
മാതാവിന് സ്വര്ണ്ണറോസാപുഷ്പം സമര്‍പ്പിച്ച പാപ്പ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് എല്ലാവരെയും സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥനയും ചൊല്ലി.
മാഡ്രിഡ് അതിരൂപതയുടെ മാതാവും സംരക്ഷകയുമാണ് അല്മുദെനയിലെ മാതാവ്. മാഡ്രിഡ് നിവാസികള്് മാതാവിനോട് പുരാതനകാലം മുതല്‍ ഭക്തിയുള്ളവരാണ്.