വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ പുരോഹിതനായിട്ട് 44 വര്‍ഷങ്ങള്‍. 1982 ജൂണ്‍ 19 നാണ് ഫാ. റോബര്‍ട്ട് പ്രിവോസ്റ്റ് പുരോഹിതനായത്. അന്ന് അദ്ദേഹത്തിന് 26 വയസായിരുന്നു പ്രായം. അതിനും അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പാണ് അതായത് 1981 ലാണ് അദ്ദേഹം നിത്യവ്രതവാഗ്ദാനം നടത്തിയത്. ആര്‍ച്ചുബിഷപ് ജീന്‍ ജാഡോറ്റിന്റെ കൈവയ്പു ശുശ്രൂഷവഴിയാണ് റോബര്‍ട്ട് പുരോഹിതനായത്.
അന്ത്യഅത്താഴത്തിന്റെ ഐക്കണ്‍ ചിത്രത്തോടുകൂടിയ പൗരോഹിത്യദിനത്തിലെ ഓര്‍മ്മക്കാര്‍ഡില്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നത് വിശുദ്ധ അഗസ്റ്റ്യന്റെ വാക്കുകളായിരുന്നു. ‘നിങ്ങളെ എല്ലാവരെയും സാധാരണ അപ്പംകൊണ്ട് പോഷിപ്പിക്കുക എന്നത് എനിക്ക് സാധ്യമല്ല. എന്നാല്‍ ഈ വചനം നിങ്ങളുടെ ഓഹരിയാണ്. എന്നെ പോഷിപ്പിക്കുന്ന അതേ മേശയില്‍ നിന്നാണ് ഞാന്‍ നിങ്ങളെയും പോഷിപ്പിക്കുന്നത്. ഞാന്‍ നിങ്ങളുടെ ദാസനാണ്.’ എന്നതായിരുന്നു ആ വാക്കുകള്‍.പാപ്പയുടെ പൗരോഹിത്യവാര്‍ഷികദിനത്തോട് അനുബന്ധിച്ച് റോം രൂപത ആശംസകള്‍ നേര്‍ന്നു.