വിസ്തൃതിയില്‍ ചെറുതെങ്കിലും ക്രൈസ്തവവിശ്വാസചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള രാജ്യമാണ് മാള്‍ട്ട. ഒരു ചെറിയ ദ്വീപ രാഷ്ട്രമാണ് മാള്‍ട്ട. അപ്പസ്‌തോലന്മാരുടെ കാലം മുതല്‍ ആരംഭിക്കുന്നതാണ് മാള്‍ട്ടയിലെ ക്രൈസ്തവവിശ്വാസചരിത്രം.
വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ റോമിലേക്കുളള യാത്രാമധ്യേ കപ്പല്‍ച്ചേതത്തില്‍പെട്ട് മാള്‍ട്ടയില്‍ എത്തിച്ചേര്‍ന്നതോടെയാണ് മാള്‍ട്ടീസ് ജനതയുടെ ക്രൈസ്തവപാരമ്പര്യത്തിന് തുടക്കം കുറിക്കപ്പെട്ടത്. പൗലോസ് അപ്പസ്‌തോലന്‍ മാള്‍ട്ടയില്‍ പ്രസംഗിച്ചുവെന്നും ജനങ്ങള്‍ ക്രിസ്തീയവിശ്വാസം സ്വീകരിച്ചുവെന്നും പാരമ്പര്യംപറയുന്നു. വൈകാതെ മാള്‍ട്ടയില്‍ ഒരു ക്രൈസ്തവസമൂഹം വളര്‍ന്നുവന്നു.
വിവിധ സാമ്രാജ്യങ്ങളുടെ അധിനിവേശം ഉണ്ടായെങ്കിലും ക്രൈസ്തവിശ്വാസത്തിന് മങ്ങലേറ്റില്ല. അതില്‍ പ്രധാനമായും ഉണ്ടായിരുന്നത് പരിശുദ്ധ മറിയത്തോടുളള ഭക്തിയായിരുന്നു. ഓരോ ഗ്രാമത്തിലും പരിശുദ്ധ അമ്മയോടുള്ള ഭക്തിപാരമ്പര്യം ആഴത്തില്‍ വേരോടിയിരിക്കുന്നു.
മാള്‍ട്ടയിലെ ഏറ്റവും പ്രധാനപ്പെട്ട മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് Ta pinu basilica. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഇവിടെയെത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നിരവധി രോഗശാന്തികള്‍ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. വര്‍ഷം തോരും മാള്‍ട്ടയില്‍ മാതാവിന്റെ തിരുനാള്‍ ആചരിക്കുന്നു.
1565 ലെ great siege of malta യുടെ സമയത്തും രണ്ടാം ലോകമഹായുദ്ധകാലത്തും മാള്‍ട്ടയിലെ ജനങ്ങള്‍ക്ക് ആശ്വാസവും അഭയവുമായി നിന്നിരുന്നത് മാതാവായിരുന്നു. മാള്‍ട്ടയുടെ ചരിത്രത്തെ അതുകൊണ്ട് മറിയത്തോടൊപ്പമുള്ള രണ്ടായിരം വര്‍ഷത്തെ വിശ്വാസയാത്രയെന്നാണ് വിശേഷിപ്പിക്കുന്നത്.