കാസില്‍ഗൊണ്ടോല്‍ഫ: റോമിലെ 200 നിര്‍ധനരോടൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ലെയോ പാപ്പ. ഭവനരഹിതരും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ 200 പേരെയാണ് ഈ വരുന്ന ശനിയാഴ്ച ഉച്ചഭക്ഷണം കഴിക്കാനായി മാര്‍പാപ്പ കാസില്‍ഗൊണ്ടോല്‍ഫയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സാമൂഹികമായി അവഗണിക്കപ്പെട്ടവരോടും ദാരിദ്ര്യത്തിന്റെ കഠിനയാഥാര്‍ത്ഥ്യം അനുഭവിക്കുന്നവരോടുമുള്ള സഭയുടെ സാമീപ്യം പ്രകടിപ്പിക്കുന്നതാണ് ഈ പ്രവൃത്തി. 2025 ഓഗസ്റ്റില്‍ ഇറ്റലിയിലെ അല്‍ബാനോ രൂപതയില്‍ നിന്നുള്ളപാവപ്പെട്ടവരുമായി ലെയോ പാപ്പ ഉച്ചഭക്ഷണം പങ്കിട്ടപ്പോള്‍ ആരംഭിച്ച സംരംഭത്തെ അടിസ്ഥാനമാക്കിയാണ് ഈ സമ്മേളനം നടക്കുന്നത്. ഓരോ വര്‍ഷവും അതനുസരിച്ച് പാവപ്പെട്ടവര്‍, അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍ എന്നിവരെ ഒരുമിപ്പിക്കാന്‍ ഓരോ രൂപതകളില്‍ നിന്നുള്ളവരെയാണ് പാപ്പ ഉച്ചഭക്ഷണത്തിനായി ക്ഷണിക്കുന്നത്. ലൌഡാറ്റോ സി സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍, ഡികാസ്റ്ററി ഫോര്‍ ദി സര്‍വീസ് ഓഫ് ചാരിറ്റി, റോം രൂപത എന്നിവ സംയുക്തമായാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്