ലോകത്തിന്റെ ഏതു കോണിലും ഏതു സമയത്തും പരസ്യങ്ങളില്ലാതെ ആത്മീയ ഗാനങ്ങൾ കേൾക്കുവാൻ,പ്രക്ഷേപണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗോഡ്‌സ് മ്യൂസിക് റേഡിയോ ശ്രദ്ധേയമാകുന്നു.അനുദിന ജീവിതവ്യാപാരങ്ങളില്‍ ഏര്‍പ്പെടുമ്പോഴും സമയമില്ലെന്ന് പറഞ്ഞ്പ്രാര്‍ത്ഥനയില്‍ നിന്നൊഴിവായിപോകുമ്പോഴും പ്രാര്‍ത്ഥിക്കാന്‍ ഇനിമുതല്‍ ഗോഡ്‌സ് മ്യൂസിക് റേഡിയോ കൂടെയുണ്ടാവും. മനോഹരമായ ഗാനങ്ങളിലൂടെ, ദൈവികചൈതന്യം പ്രകടമാകുന്ന നിരവധി പരിപാടികളിലൂടെ സംഗീതത്തിലൂടെയും ആരാധനയിലൂടെയും ഇരുപത്തിനാലുമണിക്കൂറും ക്രിസ്തുവിന്റെ സ്‌നേഹം സംലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോഡ്‌സ് മ്യൂസിക് റേഡിയോ പ്രക്ഷേപണം ആരംഭിച്ചിരിക്കുന്നത്. യാതൊരു പരസ്യങ്ങളുമില്ലാതെ ലോകത്തിന്റെ ഏതു കോണിലിരുന്നാലും ദൈവസാന്നിധ്യത്തി്‌ന്റെ അനുഭവമുണര്‍ത്താന്‍ കഴിയുന്നു എന്നതാണ് ഗോഡ്‌സ് മ്യൂസിക് റേഡിയോയുടെ പ്രത്യേകത.
പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ്, സഭാപ്രബോധനങ്ങള്‍, ഗോസ്പല്‍ മ്യൂസിക്, പ്രെയര്‍, യൂത്ത് പ്രോഗ്രാം എന്നിങ്ങനെ വ്യത്യസ്തങ്ങളായ ആത്മീയപ്രോഗ്രാമുകളാണ് റേഡിയോയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ടോക് ഷോ പോലെയുള്ള നിരവധി പ്രോഗ്രാമുകള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോഡ്‌സ് മ്യസിക് റേഡിയോയുടെ പിന്നിലുള്ളത് മലയാളി ദമ്പതികളായ എസ് തോമസും ലിസി സന്തോഷുമാണ്. നിരവധി ക്രൈസ്തവഭക്തിഗാനങ്ങളിലൂടെ മലയാളികളെ ആത്മീയതയുടെ ഉദാത്തങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയ ഗാനരചയിതാക്കളും സംഗീതസംവിധായകരുമാണ് ഈ ദമ്പതികള്‍.. ഇവര്‍ ഇക്കാലങ്ങളില്‍ അണിയിച്ചൊരുക്കിയ എല്ലാ ഗാനങ്ങളും ഇനി മുതല്‍ ഗോഡ്‌സ് മ്യൂസിക് റേഡിയോയിലൂടെ ശ്രോതാക്കളിലേക്കെത്തുകയാണ്.godsmusicradio.org എന്ന വെബ്‌സൈറ്റിലൂടെ റേഡിയോ കേള്‍ക്കാനാവും.
മരിയന്‍പത്രത്തിന്റെ എല്ലാ പേജുകളിലും ഗോഡസ് മ്യൂസിക് റേഡിയോയുടെ ലിങ്ക് ചേര്‍ത്തിട്ടുണ്ട്. മരിയന്‍ പത്രം വായിച്ചുകൊണ്ട് ഇനിമുതല്‍ ഗോഡ്‌സ് മ്യൂസിക് കേള്‍ക്കുകയാവാം. അല്ലെങ്കില്‍ ഗോഡ്‌സ് മ്യൂസിക് കേട്ടുകൊണ്ട് മരിയന്‍ പത്രം വായിക്കുകയുമാവാം. രണ്ടും ഒരേ പ്ലാറ്റ്‌ഫോമില്‍ അണിനിരക്കുന്ന അസുലഭാവസരമാണ് മരിയന്‍പത്രത്തിന്റെ വായനക്കാര്‍്ക്ക് ലഭ്യമാവുക .
