spot_imgspot_imgspot_imgspot_img

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം; അമേരിക്കന്‍ രൂപതകളില്‍ പുരോഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു.

ദൈവവിളി കുറയുന്നുവെന്നാണ് പൊതുവെയുള്ള പരാതികള്‍. കുടുംബത്തില്‍ മക്കളുടെ എണ്ണംകുറഞ്ഞതും ലൗകികതയുടെ വര്‍ദ്ധനവും എല്ലാം പൗരോഹിത്യദൈവവിളി കുറയാന്‍ കാരണമാകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ അത്തരം ആരോപണങ്ങളെ കാറ്റില്‍പറത്തിക്കൊണ്ട് അമേരിക്കയിലെ വിവിധ രൂപതകളില്‍ പൗരോഹിത്യകാര്യത്തില്‍ വന്‍വര്‍ദ്ധനവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നോര്‍ത്ത് കരോലിനയിലെ charlotte രൂപത അതിലൊന്നാണ്. ഈ വര്‍ഷം പത്തുപേരാണ് രൂപതയ്ക്കുവേണ്ടി വൈദികരായിരിക്കുന്നത്. 2025 ല്‍ അത് ആറും 2024 ഏഴുമായിരുന്നു.

എന്തുകൊണ്ടാണ് ഈ രൂപതയില്‍ ഇത്രയധികം വൈദികരുണ്ടാകുന്നത്.? രൂപതയുടെ വൊക്കേഷന്‍ ഡയറക്ടര്‍ ഫാ. ജോണ്‍ എക്കേര്‍ട്ട് പറയുന്നത് കുടുംബങ്ങളുടെ നല്ല പിന്തുണ, ആക്ടീവായ ഇടവക, നല്ല ഇടയന്മാര്‍ എന്നിവയെല്ലാം കാരണങ്ങളാകുന്നുവെന്നാണ്. സുവിശേഷവുമായി ആഴത്തില്‍ ബന്ധമുള്ള ഇടവക കൂടിയാണ് ഇതെന്നും അദ്ദേഹം പറയുന്നു. കാരണം പ്രസിദ്ധ സുവിശേഷപ്രഘോഷകനായ ബില്ലി ഗ്രാഹാമിന്റെ പ്രവിശ്യകൂടിയാണ് ഇവിടം.

കാന്‍സാസിലെ wichita രൂപതയാണ് മറ്റൊന്ന്.ഈ വര്‍ഷം രൂപതയില്‍ നിന്ന് ആറു ഡീക്കന്മാരാണ് വൈദികരായത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 44 പേര്‍ ഈ രൂപതയില്‍ നിന്ന് വൈദികരായിട്ടുണ്ട്. പുതിയ അധ്യയനവര്‍ഷത്തില്‍ 50 പേരാണ് പുതിയ സെമിനാരിവിദ്യാര്‍ത്ഥികളായി ജോയ്ന്‍ ചെയ്തിരിക്കുന്നത്.

arlington രൂപതയാണ് മറ്റൊന്ന്. ഏഴു പേരാണ് ഈ വര്‍ഷം വൈദികരായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അത് 12 ആയിരുന്നു. വിദേശരൂപതകളില്‍ ദൈവവിളിയില്ല എന്ന് നാം കരുതുമ്പോഴാണ് ശക്തമായ ദൈവവിളിയുമായി ഈ രൂപതകള്‍ മുമ്പന്തിയില്‍ നില്ക്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നതെന്ന് മൂന്ന് രൂപതകളിലെയും വൊക്കേഷന്‍ പ്രമോട്ടേഴ്‌സ് ഏകസ്വരത്തില്‍ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates