spot_imgspot_imgspot_imgspot_img

രോഗികളെയും അംഗവിഹീനരെയും സന്ദര്‍ശിച്ച് റിമിനി – സാന്‍ മരീനോ സന്ദര്‍ശനം പാപ്പ അവിസ്മരണീയമാക്കി.

വത്തിക്കാന്‍സിറ്റി: ഓഗസ്റ്റ് 22 ാം തീയതി ശനിയാഴ്ച ലെയോ പതിനാലാമന്‍പാപ്പ നടത്തിയ സാന്‍മരീനോ- റിമിനി സന്ദര്‍ശനങ്ങള്‍ അവിസ്മരണീയമായി സാന്‍ മരീനോയിലെ ബസിലിക്ക ദേവാലയത്തിലാണ് പാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയത്. അനന്തതയിലേക്ക് തുറക്കുന്ന ജാലകംപോലെ തുറന്ന ഹൃദയത്തിന്റെ ഉടമകളാകാന്‍ പാപ്പ യുവാക്കളെ ആഹ്വാനം ചെയ്തു. സംഘര്‍ഷങ്ങളുടെയും പ്രതിസന്ധികളുടെയും മുന്നില്‍ സുവിശേഷവഴിയെ സഞ്ചരിച്ച് വിശ്വാസത്തിന് സാക്ഷ്യമേകണമെന്നും പാപ്പ പറഞ്ഞു.

റിമിനി കത്തീഡ്രലില്‍ രോഗങ്ങളാലും വൈകല്യങ്ങളാലും ബുദ്ധിമുട്ടുന്നവരുമായി പാപ്പ കൂടിക്കാഴ്ച നടത്തി. യേശു രോഗികളെ സുഖപ്പെടുത്താനും അവരുടെ അന്തസിന് അനുയോജ്യമായ വിധം ഒരു ജീവിതം പുനസ്ഥാപിക്കാനും പ്രവര്‍ത്തിച്ചുവെന്ന് പാപ്പ പറഞ്ഞു. നിങ്ങള്‍ വീട്ടിലാണ്’ പാപ്പ രോഗികളോട് പറഞ്ഞു.ദൈവം എളിയവനാണ്്; അവിടുന്ന് പരിശുദ്ധമായ സ്‌നേഹമാണ്. അവിടുത്തെ വഴികളോട് നമ്മുടെ വഴികളെയും അവിടുത്തെ ചിന്തകളോട് നമ്മുടെ ചിന്തകളെയും അനുരൂപപ്പെടുത്തിക്കൊണ്ട്, അവിടുത്തെപ്പോലെയുള്ള ഹൃദയത്തോടെ സ്‌നേഹിക്കാന്‍ അവിടുന്ന് നമ്മെയും ക്ഷണിക്കുന്നു. പാപ്പ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates