spot_imgspot_imgspot_imgspot_img

ദൈവവിളി ദൈവവുമായുളള അടുപ്പമുള്ള സംഭാഷണത്തില്‍ നിന്നാണ് ജനിക്കുന്നത്: മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി : ഓരോ ദൈവവിളിയും ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തില്‍ നിന്നാണ് ജനിക്കുന്നതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ആ സംഭാഷണമാണ് പിന്നീട് നിശ്ശബ്ദതയിലും പ്രാര്‍ത്ഥനയിലും വളരുന്നത്. ദൈവവുമായുള്ള സംഭാഷണം സാധ്യമാക്കുന്നതിന് അവനോടൊപ്പം ആയിരിക്കാന്‍ പഠിക്കേണ്ടത് ആവശ്യമാണ്. ഇറ്റലിയിലെ പൂല്യയിലെ പതിനൊന്നാം പീയുസ് പൊന്തിഫിക്കല്‍ റീജിയണല്‍ സെമിനാരിയിലെയും അവേര്‍സ രൂപതാ സെമിനാരിയിലെയും സെമിനാരി വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു പാപ്പ.

കര്‍ത്താവായ യേശുവിനോടൊപ്പം ജീവിക്കാന്‍ പഠിക്കുക എന്നതാണ് സെമിനാരിക്കാരുടെ ഏറ്റവും പ്രഥമവും പ്രധാനവുമായ കടമ.താന്‍ ഇഷ്ടപ്പെട്ടവരെ തന്റെ അടുത്തേക്ക് വിളിച്ചു’ എന്നത്, ദൈവത്തിന്റെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിക്കാട്ടുന്നു. ഈ വിളി ഒരു മത്സരമോ, അല്ലെങ്കില്‍ മികച്ചത് തിരഞ്ഞെടുക്കുന്നതോ അല്ല, മറിച്ച് താന്‍ ആഗ്രഹിച്ചവരെ കര്‍ത്താവ് തിരഞ്ഞെടുത്തു എന്നതാണ് ഏറെ പ്രധാനപ്പെട്ടത്. പാപ്പ പറഞ്ഞു. സെമിനാരിക്കാരുടെ സാന്നിധ്യം സഭയ്ക്കു മുഴുവനും പ്രത്യാശയുടെ അടയാളമാണെന്നും പാപ്പ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates