spot_imgspot_imgspot_imgspot_img

സ്വാര്‍ത്ഥത വെടിഞ്ഞ് മറ്റുള്ളവര്‍ക്കായി ജീവന്‍ സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ കുടുംബജീവിതം: മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി: സ്വാര്‍ത്ഥത വെടിഞ്ഞ് മറ്റുള്ളവര്‍ക്കായി ജീവന്‍ സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ കുടുംബ ജീവിതമെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. തനിക്കുവേണ്ടി മാത്രം ജീവിക്കരുത്. മറ്റുള്ളവര്‍ക്കുവേണ്ടി കൂടി ജീവിക്കുക.പാപ്പ പറഞ്ഞു. ‘കുടുംബം എന്നത് ദൈവം തന്നെത്തന്നെ നോക്കുന്ന കണ്ണാടിയാണ്. നമ്മുടെ കുടുംബങ്ങളില്‍ ദൈവം തന്നെത്തന്നെ കാണാന്‍ ആഗ്രഹിക്കുന്നു’ എന്ന വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ വാക്കുകളും ലെയോ പാപ്പ ഉദ്ധരിച്ചു. വത്തിക്കാന്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച വത്തിക്കാന്‍ ജീവനക്കാരുടെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

കുടുംബങ്ങള്‍ ദൈവത്തിന്റെ പ്രതിഫലനമാണെന്നും സ്‌നേഹവും ജീവനും മറ്റുള്ളവര്‍ക്കായി പകുത്തു നല്‍കുന്നതാണ് കുടുംബജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതമെന്നും പാപ്പ പറഞ്ഞു.

വത്തിക്കാന്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച മൂന്നാമത് കുടുംബസംഗമമാണ് കഴിഞ്ഞ ദിവസം നടന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates