മിസോറി: ഗര്‍ഭനിരോധന മരുന്നുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവനേതാക്കള്‍ രംഗത്ത്. മിസോറിയിലെ സെനറ്റര്‍ ജോഷ് ഹാവ് ലിയുടെ നേതൃത്വത്തിലാണ് ക്രൈസ്തവനേതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്. അബോര്ഷന് മരുന്നുകള്‍ നിയമം മൂലം നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. അമേരിക്കയിലുടനീളമുള്ള സുവിശേഷപ്രഘോഷകരാണ് ഇതിനു പിന്നിലുള്ളത്. പ്രോലൈഫ് നിയമനിര്‍മ്മാണത്തെ പിന്തുണയ്ക്കുകയും രാസഗര്ഭഛിദ്രത്തെ അപലപിക്കുകയും ഗര്‍ഭധാരണം മുതല്ക്കുള്ള ജീവന്റെ മഹത്വത്തെ എടുത്തുകാണിക്കുകയും ചെയ്യുന്ന ഒരു പ്രഖ്യാപനവും ഇവരുടേതായിട്ടുണ്ട്. സുവിശേഷപ്രഘോഷകരെ കൂടാതെ അയ്യായിരത്തോളം പൗരന്മാരും ഇതില്‍ ഒപ്പുവച്ചിട്ടുണ്ട്.’ജീവനുവേണ്ടിയുള്ള ഈ പ്രഖ്യാപനം’അമേരിക്കയിലുടനീളമുള്ള സാധാരണ ക്രിസ്ത്യാനികളോട് ജീവനെ സംരക്ഷിക്കാനും രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഗര്‍ഭച്ഛിദ്രം എന്ന വിപത്തിനെതിരെ നിലകൊള്ളാനും ആഹ്വാനം ചെയ്യുന്നു. മനുഷ്യ അന്തസ്സ് നിഷേധിക്കപ്പെടുന്നിടത്ത് അതിനെ സംരക്ഷിക്കുക എന്നത് സഭയുടെ പ്രഥമ കടമയാണ് എന്നാണ് പ്രഖ്യാപനം വ്യക്തമാക്കുന്നത്.