ലോകംമുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്ക് സമാധാനത്തിനുവേണ്ടിയുള്ള ഗ്ലോബല്‍ റോസറി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 22 നാണ് ഗ്ലോബല്‍ റോസറി നടക്കുന്നത്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുനാള്‍ ദിനംകൂടിയാണ് അന്ന്. സഭ സമാധാനത്തിനായി ജപമാല ചൊല്ലണമെന്ന ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ ആഹ്വാനത്തിന് മറുപടിയായിട്ടാണ് ഈ ജപമാല പ്രാര്‍ത്ഥന നടക്കുന്നത്. ഹോളിക്രോസ് ഫാമിലി മിനിസ്ട്രീസാണ് ജപമാല പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഇത്തരത്തിലുളള പ്രാര്‍ത്ഥന നടന്നത്. 67000 ആളുകള്‍ അന്ന് ലൈവായി ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. ഇത്തവണ ഇതുവരെയായി 95,000 ആളുകള്‍ ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി പേരുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.
താല്പര്യമുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ കയറി പേരുകള്‍ രജിസ്ട്രര്‍ ചെയ്യാവുന്നതാണ്.
https://hcfm.org/pray-for-peace/