spot_imgspot_imgspot_imgspot_img

ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്ക് ആദരവറിയിച്ച് രൂപത സുവർണ്ണ ജൂബിലി കാരുണ്യ സംഗമം.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ചെങ്കൽ എയ്ഞ്ചൽസ് വില്ലേജിൽ നടത്തപ്പെട്ട കാരുണ്യ സംഗമം രൂപതയിലെ ജീവകാരുണ്യാശ്രമങ്ങളുടെ സംഗമ വേദിയായി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന കാരുണ്യ സംഗമം പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. മനുഷ്യ ജീവന്റെ മഹത്വം മനസ്സിലാക്കുന്ന സഭ ജീവനെ സംരക്ഷിക്കുന്നതിനും ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്നതിനും ജാഗ്രതയുള്ളവളായി വർത്തിക്കുന്നുവെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു . ജീവകാരുണ്യ ആശ്രമങ്ങളിലെ ശുശ്രൂഷകളിൽ വിശ്വാസി സമൂഹം ഹൃദയപൂർവ്വം പങ്കുചേരുന്നത് അഭിനന്ദനാർഹമാണെന്നും ജീവകാരുണ്യ ശുശ്രൂഷകളിൽ നമുക്കെല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.

രൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും വിവിധ സന്യാസ സമൂഹങ്ങളുടെയും ആത്മായ സഹോദരങ്ങളുടെയും നേതൃത്വത്തിലും മൂവായിരത്തോളം വ്യക്തികൾക്ക് താമസം, ഭക്ഷണം, ചികിത്സയുൾപ്പെടെ അഭയം നൽകുന്ന 70 സ്ഥാപനങ്ങളാണ് കാഞ്ഞിരപ്പള്ളി രൂപതയിൽ പ്രവർത്തിക്കുന്നത്. ജീവകാരുണ്യ ആശ്രമങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ 600 മുഴുവൻ സമയ ശുശ്രൂഷകർ, വിശ്വാസി സമൂഹം, സുമനസ്സുകൾ എന്നിവർ പങ്കുചേരുന്നു.

കാഞ്ഞിരപ്പള്ളി രൂപതയിലെ ജീവകാരുണ്യ ശ്രമങ്ങളുടെ ചുമതലയുള്ള വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ സ്വാഗതമാശംസിച്ച കാരുണ്യ സംഗമത്തിൽ രൂപതയിലെ കെയർഹോ മുകളുടെ ഏകോപന സമിതിയായ വി കെയർ ഡയറക്ടർ റവ. ഫാ.റോയി മാത്യു വടക്കേൽ ആമുഖ സന്ദേശം നൽകി . രൂപതയിലെ ജീവകാരുണ്യാശ്രമങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിന് സഹായിക്കുന്ന ഡയറക്ടറിയുടെ പ്രകാശനം മാർ ജോസ് പുളിക്കൽ നിർവഹിച്ചു. ജീവകാരുണ്യാശ്രമങ്ങളിൽ ദീർഘകാലമായി സ്തുത്യർഹ ശുശ്രൂഷ നിർവഹിക്കുന്ന റവ. ബ്രദർ ജോസ് മാത്യു (കട്ടപ്പന സെന്റ് ഓഫ് ഗോഡ്),റവ. സി. ഔറേലിയ സി എസ് സി (അഞ്ചിലിപ്പ അഭയഭവൻ) ശ്രീ വർഗീസ് തഴയ്ക്കൽ (ചെങ്കൽ നസ്രത്ത് ആശ്രമം) എന്നിവരെ യോഗത്തിൽ പ്രത്യേകമായി ആദരിച്ചു. കാഞ്ഞിരപ്പള്ളി കർമ്മലീത്ത സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. വിനയ ഗ്രേസ്, റവ. ഫാ. തോമസ് കണ്ടത്തിൽ,ശ്രീ. ജോർജ്കുട്ടി ആഗസ്തി, റവ. സി. ആൻസ് മാത്യു എസ് എ ബി എസ്, ശ്രീ. സന്തോഷ് മരിയ സദൻ എന്നിവർ ആശംസകൾ നേർന്നു. പാലാ മരിയ സദൻ ഓർക്കസ്ട്രയുടെ നൃത്ത-സംഗീത ശിൽപം, വിവിധ ജീവകാരുണ്യാശ്രമങ്ങളുടെ കലാപരിപാടികൾ എന്നിവ ജീവകാരുണ്യ സംഗമത്തിന് ദൃശ്യവിരുന്നൊരുക്കി.

ജീവകാരുണ്യാശ്രമ സംഗമ ക്രമീകരണങ്ങൾക്ക് റവ. സി. ടെസ്ലിൻ എസ് എച്ച്, ശ്രീ സണ്ണി ജോസഫ്, ശ്രീമതി ഷോളി എം, ശ്രീ സിജോ ആന്റണി ജോസ്, ഏയ്ഞ്ചൽസ് വില്ലേജ് സ്റ്റാഫംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.

ഫോട്ടോ: കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെട്ട കാരുണ്യ സംഗമം പുതുപ്പള്ളി എം എൽ എ ശ്രീ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു. മാർ ജോസ് പുളിക്കൽ, റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, റവ. ഫാ. റോയി വടക്കേൽ, റവ. ഫാ. തോമസ് കണ്ടത്തിൽ, റവ. സി വിനയ ഗ്രേസ്, റവ. സി. ആൻസ് മാത്യു, ശ്രീ. സന്തോഷ്, ശ്രീമതി ഏലിയാമ്മ, റവ. സി ടെസ്ലിൻ എന്നിവർ സമീപം

Fr Stanly Pullolickal
PRO
9496033120

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates