spot_imgspot_imgspot_imgspot_img

വിവാഹത്തിന്റെ വിശുദ്ധി ഉയര്‍ത്തിപിടിച്ച നാലു രക്തസാക്ഷികള്‍ ഇനി വാഴ്ത്തപ്പെട്ടവര്‍.

സാവന്ന: വിവാഹജീവിതത്തിന്റെ വിശുദ്ധിക്കുവേണ്ടി നിലകൊണ്ട നാലു രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹജീവിതത്തിന്റെ വിശുദ്ധി സംരക്ഷിക്കാന്‍ വേണ്ടി സ്വജീവിതം സമര്‍പ്പിച്ച ജോര്‍ജിയ രക്തസാക്ഷികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വൈദികരായ പെദ്രോ ദെ കോര്‍പാ, ബ്ലാസ് റോഡ്രിഗ്‌സ്, മീഗല്‍ ദെ അനോന്‍, അന്റോണിയ ദെ ബഡജോസ്, ഫ്രാന്‍സിസ്‌ക്കോ ദെ വെരസ്‌കോള എന്നിവരെയാണ് വാഴ്ത്തപ്പെട്ട പദവിലേക്ക് ഉയര്‍ത്തിയത്. ഒക്ടോബര്‍ 31 ന് സാവന്നയില്‍ നടന്ന ചടങ്ങില്‍ ടൊറോന്റോയിലെ കര്‍ദിനാള്‍ ഫ്രാങ്ക് ലിയോയാണ് പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലെ കത്തോലിക്കാസഭയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഇത്.വിവാഹജീവിതത്തിന്റെ വിശുദ്ധിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച അമേരിക്കയിലെ ആദ്യ രക്തസാക്ഷികളാണ് ഇവര്‍. സാവന്ന കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ 9000 ആളുകള്‍ പങ്കെടുത്തു.

സ്‌പെയിനില്‍ നിന്ന് 16ാം നൂറ്റാണ്ടില്‍ എത്തിച്ചേര്‍ന്ന ഫ്രാന്‍സിസ്‌ക്കന്‍ വൈദികരായിരുന്നു മേല്‍പ്പറഞ്ഞ വാഴ്ത്തപ്പെട്ടവര്‍. 1595ഓടെ, ജോര്‍ജിയ തീരത്തുടനീളം അവര്‍ മിഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും, തദ്ദേശീയരായ ഗ്വാലെ ജനതയ്ക്കിടയില്‍ സുവിശേഷപ്രചാരണം നടത്തുകയും ചെയ്തു. ‘പീസ് കോര്‍പ്‌സ്’ വോളന്റിയര്‍മാരെപ്പോലെ പ്രവര്‍ത്തിച്ച അവര്‍ക്ക്, മറ്റ് സന്യാസസഭകള്‍ക്ക് സാധിക്കാതെ പോയ ഇടങ്ങളില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ പിന്നീട് കത്തോലിക്കാ വിശ്വാസവും പ്രാദേശിക ആചാരങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഗോത്രത്തലവനാകാന്‍ സാധ്യതയുണ്ടായിരുന്ന, മാമ്മോദീസ സ്വീകരിച്ച ഒരു വ്യക്തി രണ്ടാമതൊരു ഭാര്യയെക്കൂടി വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മിഷണറിമാര്‍ തയ്യാറായില്ല. അതിന്റെ പേരില്‍ ഒരു സംഘം ആളുകള്‍ ഓരോ മിഷന്‍ കേന്ദ്രങ്ങളിലുമെത്തി മിഷണറിമാരെ കൊലപ്പെടുത്തുകയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates