പെറു: വിശുദ്ധ കുര്‍ബാന സുവിശേഷവത്കരണത്തിനുള്ള ആഹ്വാനമാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഇതൊരു സദ്വാര്‍ത്തയാണ്. ആരും ഇതേക്കുറിച്ച് അജ്ഞതയില്‍ കഴിയാതിരിക്കട്ടെ.പെറുവിലെ തന്റെ അപ്പസ്‌തോലികയാത്രയുടെ അവസാനദിനത്തില്‍, ലിമയിലെ ‘ലാസ് പാല്‍മാസ് എയര്‍ ബേസില്‍’, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും വചനസന്ദേശം നല്‍കുകയുമായിരുന്നു പാപ്പ.
ഉയിര്‍ത്തെഴുന്നേറ്റ യേശു തന്റെ വാഗ്ദാനപ്രകാരം ഇന്ന് നമ്മോടുകൂടെയുണ്ട്.ധാര്‍ഷ്ട്യത്താല്‍ കലുഷിതവും മുറിവേറ്റതുമായ ഈ ലോകത്ത്, കര്‍ത്താവിന്റെ വചനം ഇന്നും ഒരു പുതിയതരം ശക്തിയെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു.സഭയുടെ സത്തയും ദൗത്യവും മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നതാണ്’ആകയാല്‍ നിങ്ങള്‍ പോയി, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ജ്ഞാനസ്‌നാനം നല്‍കി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍’ (മത്തായി 28:19) എന്ന കല്പന.ലോകത്തിന്റെ അധികാരങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ യേശുക്രിസ്തുവിന്റെ ശക്തിയോടെ, അവന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് നമ്മുടെ ദൗത്യം. മാര്‍പാപ്പ പറഞ്ഞു.
ഉരുഗ്വെ, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്നലെയാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത്.