spot_imgspot_imgspot_imgspot_img

ലോക ദരിദ്രദിനാചരണത്തില്‍ മാര്‍പാപ്പ ദരിദ്രര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു.

വത്തിക്കാന്‍സിറ്റി: ലോക ദരിദ്രദിനാചരണത്തിന്റെ ഭാഗമായി പോള്‍ ആറാമന്‍ ശാലയില്‍ ലെയോ പതിനാലാമന്‍ പാപ്പ ദരിദ്രര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. 1,300ഓളം ദരിദ്രര്‍ പങ്കെടുത്തു. 2017 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.

ഇന്ന് നാമെല്ലാവരും ഒരു കുടുംബമാണ് എന്ന് പാപ്പ ദരിദ്രരോട് പറഞ്ഞു. ഇത്തരം കൂടിച്ചേരലുകള്‍ നാം ഒരിക്കലും ഒറ്റയ്ക്കല്ലെന്നും ജീവിതയാത്ര പങ്കുവെക്കാന്‍ എപ്പോഴും കൂടെ ആളുകളുണ്ടാകുമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു എന്നും പാപ്പാ പറഞ്ഞു. ഇറ്റാലിയന്‍ പൈതൃകത്തിലുള്ള വിഭവസമൃദ്ധമായ ഭക്ഷണമാണ് വിളമ്പിയത്. ഇറ്റാലിയന്‍ റെ്ഡ് ക്രോസ് ബാന്‍ഡിന്റെ സംഗീതവിരുന്നും ഉണ്ടായിരുന്നു.ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് മോണ്‍സിഞ്ഞോര്‍ ലൂയിസ് മരീന്‍ ഡി സാന്‍ മാര്‍ട്ടിന്റെ യുംഇറ്റാലിയന്‍ റെഡ് ക്രോസിലെ 400ലധികം സന്നദ്ധപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് പ്രോഗ്രാം നടത്തിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates