മരിയൻ ഫസ്റ്റ്‌ സാറ്റർഡേ ലണ്ടൻ റിട്രീറ്റും വിമലഹൃദയ സമർപ്പണവും വിമലഹൃദയ ജപമാലയും നവംബർ രണ്ടിന്

ലണ്ടന്‍ : ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപത മരിയൻ ഫസ്റ്റ്‌ സാറ്റർഡേ ലണ്ടൻ റിട്രീറ്റും വിമലഹൃദയ സമർപ്പണവും വിമലഹൃദയ ജപമാലയും നവംബർ രണ്ടിന്.മരിയൻ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടർ ഫാ. റ്റോമി ഇടാട്ട്‌, ബിനോയി നിലയാറ്റിങ്കല്‍, ഡീക്കൻ ജോയിസ് എന്നിവരും മരിയൻ മിനിസ്ട്രീ ടീമും ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുന്നു.രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കും. ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ളതാണ് മരിയൻ മിനിസ്ട്രി.

കൂടുതൽ വിവരങ്ങൾക്ക്‌ ബ്രദർ ചെറിയാൻ സാമുവേലിനെയോ   ( 07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുക.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates