ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കത്തോലിക്കാ മെത്രാന്‍ അഭിഷിക്തനായി

ഉക്രൈന്‍: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്റെ സ്ഥാനാരോഹണം ഞായറാഴ്ച നടന്നു. ഉക്രൈനിലെ ഗ്രീക്ക് കാത്തലിക് സഭയിലെ ബിഷപ് സ്റ്റെപ്പാന്‍ ആണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍. വെറും മുപ്പത്തിയെട്ട് വയസ് മാത്രമേ ഇദ്ദേഹത്തിനുള്ളൂ.

പത്തുകിലോമീറ്റര്‍ മാരത്തോണ്‍ ഓട്ടം കഴിഞ്ഞ് തിരികെ വന്നതിന്റെ രണ്ടുദിവസങ്ങള്‍ക്ക് ശേഷമായിരുന്നു നിയമനഉത്തരവ് തന്നെ തേടിയെത്തിയതെന്ന് ഫാ. സ്റ്റെപ്പാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സഭയ്ക്കുവേണ്ടി പുതിയൊരു മാരത്തോണ്‍ ഓടാനുള്ള അവസരമാണ് എനിക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.

2006 ല്‍ വൈദികനായ ഇദ്ദേഹം മിലിട്ടറി ചാപ്ലെയ്‌നായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates