നൈജീരിയായില്‍ വൈദികനെ വീണ്ടും തട്ടിക്കൊണ്ടുപോയി,വിട്ടയച്ചു

നൈജീരിയ: രണ്ടുവര്‍ഷം മുമ്പ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ വീണ്ടും തട്ടിക്കൊണ്ടുപോകലിന് ഇരയായി. അസാഗ്ബാ സെന്റ് പീറ്റര്‍ ആന്റ് പോള്‍ കാത്തലിക് ദേവാലയത്തിലെ ഫാ. ജൂഡാണ് ഇത്തവണയും അക്രമികള്‍ക്ക് ഇരയായത്. കൃഷിയിടത്തില്‍ നിന്ന് സെപ്തംബര്‍ 26 നാണ് വൈദികനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രീമിയം ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

54 കാരനായ ഫാ. ജൂഡ് തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ പോയതായിരുന്നു. മൂന്നു ജോലിക്കാരെയും അക്രമികള്‍ തട്ടിക്കൊണ്ടുപോയതായി വാര്‍ത്തയില്‍ പറയുന്നു.

എന്നാല്‍ സെപ്തംബര്‍ 29 ന് വൈകുന്നേരം 4.30 ന് എല്ലാവരെയും വിട്ടയ്ക്കുകയും ചെയ്തു. മോചനദ്രവ്യം ആവശ്യപ്പെട്ട് വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് ഇവിടെ സാധാരണ സംഭവമാണ്. എന്നാല്‍ വൈദികനെ മോചിപ്പിക്കുന്നതിന് മോചനദ്രവ്യം നല്‌കേണ്ടിവന്നതായി അധികാരികളില്‍ നിന്ന് വ്യക്തതയുണ്ടായിട്ടില്ല. 2018 ലാണ് ഇതിന് മുമ്പ് ഫാ.ജൂഡിനെ തട്ടിക്കൊണ്ടുപോയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.