നാല്പതു വര്‍ഷത്തെ സ്വപ്‌നം പൂവണിയുന്നു അബുദാബിയില്‍ പുതിയ ക്രൈസ്തവ ദേവാലയം വരുന്നു, ശില വെഞ്ചരിപ്പ് ഇന്ന്, സ്ഥാപനം നാളെ


അബുദാബി: സിഎസ് ഐ സഭയുടെ ആഭിമുഖ്യത്തില്‍ അബുദാബിയിലെ അബു മുറേക്കായില്‍ പുതിയ ക്രൈസ്തവദേവാലയം വരുന്നു.ഇന്ന് വൈകുന്നേരം സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ ശിലയുടെ വെഞ്ചിരിപ്പ് നടക്കും. യുഎഇയിലെ സഹിഷ്ണുതാ മന്ത്രി ഷെയ്ക്ക് നാഹ്യന്‍ ബിന്‍ മുബാറക്കും ഉന്നതഗവണ്‍മെന്റ് അധികാരികളും വിശ്വാസികള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കും. ശിലാസ്ഥാപനം നാളെയാണ് നിര്‍വഹി്ക്കുന്നത്.

അബുദാബി കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയ്ദ് ആണ് ദേവാലയനിര്‍മ്മാണത്തിനായി സ്ഥലം നല്കിയിരിക്കുന്നത്. നാലു ഏക്കര്‍ സ്ഥലത്താണ് ഇസ്ലാമിക് ഡിസൈനോടുകൂടിയ പള്ളി ഉയരുന്നത്. 750 ഇടവകക്കാരാണ് ഇവിടെയുള്ളത്. ഇതില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ളവരാണ്. നാല്പതുവര്‍ഷമായിട്ടുള്ള ഇവരുടെ ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്.

1979 ല്‍ അമ്പതു വിശ്വാസികളുമായിട്ടാണ് സഭ ഇവിടെ ആരംഭിച്ചത്. ഇപ്പോള്‍ ആറായിരത്തോളം അംഗങ്ങളുണ്ട്. മതസ്വാതതന്ത്ര്യത്തിന്‍റെ മറ്റൊരു നാഴികക്കല്ലായിട്ടാണ് ക്രൈസ്തവദേവാലയത്തിന്‌റെ നിര്‍മ്മാണം വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രൈസ്തവസമൂഹമാണ് സിഎസ് ഐ. ലോകവ്യാപകമായി ഈ സഭയ്ക്ക് നാലു മില്യന്‍ വിശ്വാസികളുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.