കത്തോലിക്കാ ചാരിറ്റി സംഘടന 20 അഫ്ഘാന്‍ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

വാഷിംങ്ടണ്‍: വനറബിള്‍ പീപ്പിള്‍ പ്രോജക്ട് എന്ന കത്തോലിക്കാ ചാരിറ്റിയുടെ സഹായഹസ്തം ഇരുപത് അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക്. 2022 സെപ്തംബര്‍ 30 ന് ഈ പെണ്‍കുട്ടികള്‍ പഠിച്ചിരുന്ന വിദ്യാലയത്തില്‍ ഐഎസ്,ചാവേറാക്രമണം നടത്തിയിരുന്നു. ഇതില്‍ 53 പേര്‍ കൊല്ലപ്പെടുകയും 46 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നുള്ള 20 പേരെയാണ് കത്തോലിക്കാ ചാരിറ്റി സഹായിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്.

രണ്ടു കാരണങ്ങളാണ് ഈ തിരഞ്ഞെടുപ്പിന്റെ പിന്നിലുളളതെന്ന് പ്രോജക്ടിന്റെ ഡിപ്ലോമാറ്റിക് റിലേഷന്‍ ഓഫീസര്‍ വ്യക്തമാക്കി. ശക്തമായ മതപീഡനങ്ങള്‍ക്ക് വിധേയമാകുന്ന മതന്യൂനപക്ഷാംഗങ്ങളാണ് ഇവര്‍. വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നവരുമാണ് ഇവര്‍.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതുമുതല്‍ രാജ്യത്തെ പല പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസം മുടങ്ങിയസാഹചര്യമാണ് നിലവിലുള്ളത്

. യുനെസ്‌ക്കോയുടെ കണക്കുപ്രകാരം അഫ്ഗാന്‍ ജനസംഖ്യയിലെ 80 ശതമാനം സ്ത്രീകളും പെണ്‍കുട്ടികളും വിദ്യാഭ്യാസം അവസാനിപ്പിച്ചവരാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.