ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന രൂപതയില്‍ നിന്ന് പുതിയ വൈദികന്‍

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ അല്‍ട്ടോ വാലെ ദെ റിയോ നെ്‌ഗ്രോ രൂപതയില്‍ നിന്ന് ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വൈദികന്‍. ഫാ. അലെക്‌സിസ് ഓസര്‍ എന്ന 27 കാരനാണ് അടുത്തയിടെ അഭിഷിക്തനായത്. ഇതിന് മുമ്പ് 2014 ലാണ് രൂപതയില്‍ ഒരു വൈദികന്‍ അഭിഷിക്തനായത്. ഫാ. വിന്‍സെന്റെ ആല്‍ബെര്‍ട്ടോ ആയിരുന്നു അത്. അദ്ദേഹം കോവിഡിനെ തുടര്‍ന്ന് 2021 ല്‍ മരിക്കുകയും ചെയ്തിരുന്നു.

ഫാ, അലെക്‌സിനോയുടെ അമ്മ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. പിതാവ് ഓയില്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് വിരമിച്ചവ്യക്തിയാണ്. രണ്ടു സഹോദരങ്ങളുമുണ്ട് കത്തോലിക്കാ കുടുംബമാണെങ്കിലും വിശ്വാസാധിഷ്ഠിതജീവിതം നയിക്കുന്നവരല്ല ഇവരാരും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഫാ.അലെക്‌സിസിന്‌റെ അഭിഷേകം ശ്രദ്ധേയമാകുന്നത്. ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മലില്‍ നടന്ന അഭിഷേകച്ചടങ്ങുകളില്‍ ബിഷപ് അലെജാന്‍ഡ്രോ ബെന്ന കാര്‍മ്മികനായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ വെറും 8 പേരാണ് ഇവിടെ പുരോഹിതരായിരിക്കുന്നത്..

നിലവില്‍ ഇവിടെ 25 വൈദികര്‍ സേവനം ചെയ്യുന്നു. അതില്‍ 17 പേരും ഇതര രൂപതകളില്‍ നിന്നുള്ളവരാണ്. 264,000 കത്തോലിക്കരാണ് രൂപതയിലുള്ളത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.