അബോര്‍ഷന് വിസമ്മതിച്ചു, അര്‍ജന്റീനയിലെ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി

ബ്യൂണെസ് അയേഴ്‌സ്: അബോര്‍ഷന് കൂട്ടുനില്ക്കാത്തതിന്റെ പേരില്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി. ഡോ. ലിയനാര്‍ഡോ റോഡ്രിഗ്‌സ് ലാസ്റ്ററെയെ ആണ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. അബോര്‍ഷന്‍ പില്‍സ് കഴിച്ച ഗര്‍ഭിണിയുടെ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് ഡോക്ടര്‍ ചെയ്ത കുറ്റം.

വരും ദിവസങ്ങളില്‍ കോടതി ഇദ്ദേഹത്തിനുള്ള ശിക്ഷ വിധിച്ചേക്കും. സര്‍വീസില്‍ നിന്നുള്ള സസ്‌പെന്‍ഷനോ രണ്ടുവര്‍ഷത്തെ ജയില്‍ വാസമോ ആയിരിക്കും ശിക്ഷ. പൊതുജനസേവകന്‍ എന്ന നിലയില്‍ തന്റെ ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ ഡോക്ടര്‍ പരാജയപ്പെട്ടതായാണ് കോടതിനിരീക്ഷണം.

സിപ്പോലെറ്റിയിലെ പെദ്രോ മോഗുലന്‍സ്‌ക്കി ഹോസ്പിറ്റലിലെ തലവനാണ് ഇദ്ദേഹം. കേസിന് ആസ്പദമായ സംഭവം നടന്നത് 2017 ല്‍ ആണ്. 19 വയസുകാരിയായിരുന്നു രോഗി. അബോര്‍ഷന്‍ ഗുളിക കഴിച്ച് എന്നാല്‍ ഗര്‍ഭം അലസമായിപോകാതെ തീവ്രവേദനയില്‍ ചികിത്സ തേടിയെത്തിയതായിരുന്നു യുവതി. 23 ആഴ്ച പിന്നിട്ട ഗര്‍ഭമായതുകൊണ്ടും കുഞ്ഞിന് തൂക്കമുണ്ടായിരുന്നതുകൊണ്ടും അബോര്‍ഷന്‍ വേണ്ട എന്ന നിഗമനത്തിലായിരുന്നു ഡോക്ടേഴ്‌സ്. പിന്നീട് പ്രസവം നടക്കുകയും കുട്ടി ദത്തെടുക്കപ്പെടുകയും ചെയ്തു.

ഡോക്ടര്‍ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയായിലൂടെ നിരവധി പ്രചരണങ്ങളും പിന്തുണയും ലഭിക്കുന്നുണ്ട്. കോടതിക്ക് വെളിയില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ ജാഥയും സംഘടിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.